1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2011

സാങ്കേതിക പാളിച്ചമൂലം ആസ്‌ട്രേലിയയിലെ ഒരു ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് കണക്കില്ലാതെ പണം ലഭ്യമായി. അപകടം മനസിലാക്കിയ ബാങ്ക് അതിന്റെ മുഴുവന്‍ ശൃംഖലകളും അടച്ചുപൂട്ടിയിരിക്കുകയാണ്.

നിയന്ത്രണമില്ലാതെ പണം ലഭ്യമാകുന്നുവെന്ന വാര്‍ത്ത അറിഞ്ഞതോടെ ആളുകള്‍ എ.ടി.എമ്മിന് മുമ്പില്‍ ക്യൂവായി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ആളുകളെ അനധികൃതമായി പണമെടുക്കുന്നകതില്‍ നിന്നും തടയുകയുമായിരുന്നു.അപ്പോഴേക്കും നിരവധി ആളുകള്‍ വന്‍തുകയുമായി സ്ഥലം വിട്ടിരുന്നു.

സിഡ്‌നിയിലെ കോമണ്‍വെല്‍ത്ത് ബാങ്കിന്റെ എ.ടി.എമ്മിനാണ് അപകടം പിണഞ്ഞത്. ഏതാണ്ട് 40 എ.ടി.എമ്മുകള്‍ തകരാറിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ‘സ്റ്റാന്‍ഡ് ബൈ’ മോഡില്‍ പ്രവര്‍ത്തിച്ച എ.ടി.എം ഇടപാടുകാരുടെ ബാലന്‍സ് നോക്കാതെതന്നെ പണം നല്‍കുകയായിരുന്നു.

തലേദിവസം രാത്രി നടത്തിയ അറ്റകുറ്റപ്പണിക്കുശേഷമാണ് പ്രശ്‌നം ആരംഭിച്ചതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ അനധികൃതമായി പണമെടുത്തവരോട് തിരിച്ചടക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.