1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2011


കടുത്ത സാമ്പത്തികബാധ്യത മൂലം പാപ്പരായവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 135,089 എന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിട്ടുണ്ട്.1987നു ശേഷമുണ്ടായ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സമൂഹത്തില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞവര്‍ഷം പാപ്പരായവരേക്കാള്‍ ഒരു ശതമാനത്തിന്റെ വര്‍ധനവ് ഇത്തവണയുണ്ടായിട്ടുണ്ട്. നികുതി വര്‍ധനവും തൊഴിലില്ലായ്മയും മൂലം ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

അതേ സമയം സാമ്പത്തിക മാന്ദ്യത്തിന്റെ പഴി പറഞ്ഞ് പാപ്പരായ ചില മുതലാളിമാരും യു കെയില്‍ വിലസുന്നുണ്ട്.മാന്ദ്യത്തില്‍ പൊളിഞ്ഞ ബിസിനസ് വേറെ ഏതെങ്കിലും പേരില്‍ തുടര്‍ന്നു പോവുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.മുന്‍പ് ബിസിനസ് നടത്തിയ കമ്പനിയുടെ പണം വകമാറ്റിയതിനു ശേഷം നഷ്ട്ടം കാണിച്ച് പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കും.പിന്നീട് പുതിയ കമ്പനി രൂപീകരിച്ചു ബിസിനസ് തുടര്‍ന്നു പോകുകയാണ് ഇത്തരക്കാരുടെ പതിവ്.

ഇത്തരത്തില്‍ മാന്ദ്യത്തിന്റെ പേരു പറഞ്ഞ് പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചവരില്‍ നിരവധി മലയാളികളുമുണ്ട്.അടുത്ത കാലത്ത് ബിര്‍മിംഗ്ഹാമിനടുത്തുള്ള ഒരു മലയാളി പാപ്പരാകാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.കിട്ടാവുന്നിടത്ത് നിന്നെല്ലാം പണം കടം വാങ്ങുകയും, ചേര്‍ന്ന ചിട്ടികളെല്ലാം ആദ്യം തന്നെ പിടിച്ചെടുക്കുകയും ചെയ്തതിനു ശേഷമായിരുന്നു ഈ വിരുതന്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചത്.പാപ്പരാകുന്ന ആള്‍ക്ക് ഈ രാജ്യത്ത് കടുത്ത നിയമ സംരക്ഷണം ഉള്ളതിനാല്‍ കടക്കാര്‍ക്കും ചിട്ടിക്കാര്‍ക്കും പണം ഉപേക്ഷിക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

അതേ സമയം പൊതുമേഖലയില്‍ ജോലി നഷ്ട്ടപ്പെടുന്നവരുടെ ബാഹുല്യം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നുവെന്ന് ‘ക്രെഡിറ്റ് ആക്ഷന്‍ ഡെറ്റ്’ പ്രസിഡന്റ് കെത്ത് ടോന്‍ഡര്‍ പറഞ്ഞു.വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ പാപ്പരായവരുടെ എണ്ണം 14 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് സിറ്റിസന്‍സ് ബ്യൂറോ രേഖകള്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയില്‍ മുന്നേറുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

http://www.insolvency.gov.uk/eiir/ എന്ന വെബ്‌ സൈറ്റില്‍ പാപ്പരായവരുടെ ലിസ്റ്റ് ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.