1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2011

ലണ്ടന്‍: സാമ്പത്തികമാന്ദ്യം അവസാനിച്ചതിന് ശേഷം സിക്ക് ലീവ് എടുക്കുന്ന ജോലിക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ 613,000 ലധികം പേര്‍ സിക്ക് ലീവ് എടുത്തതായാണ് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിറ്റിക്‌സില്‍ നിന്നു ലഭിക്കുന്ന വിവരം.

സിക്ക് ലീവില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കൂടിയതിനെതുടര്‍ന്ന് ആ മൂന്ന് മാസത്തിനുള്ളില്‍ രണ്ട് മില്ല്യണ്‍ ജോലി ദിവസങ്ങള്‍ നഷ്ടപ്പെട്ടു. സാമ്പത്തിക മാന്ദ്യ കാലഘട്ടത്തില്‍ സിക്ക് ലീവ് റെക്കോര്‍ഡ് നഷ്ടമുണ്ടാക്കിയിരുന്നു. സാമ്പത്തികരംഗം വളരാന്‍ തുടങ്ങിയപ്പോള്‍ ഇത് വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

2009തിന്റെ തുടക്കത്തില്‍ സിക്ക് ലീവ് നിരക്ക് 2.1% ആയിരുന്നു. എന്നാല്‍ 2010ന്റെ അവസാനത്തോടെ അത് സാമ്പത്തികമാന്ദ്യത്തിനു മുന്‍പുള്ള അവസ്ഥയിലേക്കെത്തി. അതായത് സ്വകാര്യമേഖലയില്‍ ദിവസം കുറഞ്ഞത് 2.5% ആളുകളെങ്കിലും സിക്ക്ലീവേടുക്കുന്നുണ്ട്.

സ്ത്രീകളാണ് അവധിയെടുക്കുന്നതില്‍ മുന്‍പന്തിയില്‍. സ്ത്രീകളും പുരുഷന്‍മാരും അവധിക്കായി പറയുന്ന കാരണങ്ങളും വ്യത്യസ്തമാണ്. സ്ട്രസ്സ്, ഡിപ്രഷന്‍, ആകാംഷ തുടങ്ങിയവയാണ് ലീവെടുക്കാനായി സ്ത്രീകള്‍ നിരത്തുന്നകാരണങ്ങള്‍. എന്നാല്‍ പുരുഷന്‍മാരിലെ പ്രധാനപ്രശ്‌നം പേശികളുമായി ബന്ധപ്പെട്ടതാണ്.

സിക്ക് ബെനഫിറ്റ്‌സ് സ്വീകരിക്കുന്ന അഞ്ച് മില്ല്യണ്‍ ആളുകളില്‍ 90,000 പേര്‍ യുവാക്കളാണെന്നാണ് ഒ.എന്‍.എസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോലി തേടുകയോ ട്രയിനിങ്ങില്‍ പങ്കെടുക്കുകയോ ചെയ്യാതെയാണ് ഇവര്‍ ഈ തുക സ്വീകരിക്കുന്നത്.

രോഗാവസ്ഥയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കൂടിയതോടെ സിക്ക് ലീവ് അനുവദിക്കുന്ന രീതിയില്‍ ചില മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സിക്ക് ബെനഫിറ്റ് സ്വീകരിക്കുന്ന എല്ലാവരും വൈദ്യ പരിശോധനയ്ക്കുവിധേയരാകണെന്നും മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.