1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2011


ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിലെത്തുന്ന പ്രതിഭാസം ‘സൂപ്പര്‍മൂണ്‍’ ഇന്ന് ദൃശ്യമാകും. സൂപ്പര്‍മൂണിന്റെ ഫലമായി ഇന്ന് രാത്രി അസാധാരണ വലിപ്പത്തിലുള്ള നിലാവുപരത്തുന്ന ചന്ദ്രനെ ഇന്ന് നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാകും.

ഈവര്‍ഷം ഇത് രണ്ടാമത്തെ സൂപ്പര്‍മൂണ്‍ പ്രതിഭാസമാണ്. നേരത്തേ ജനുവരി 30ന് ആദ്യ സൂപ്പര്‍മൂണ്‍ ദൃശ്യമായിരുന്നു. എന്നാല്‍ ഇതിന് അത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല. ജപ്പാനിലുണ്ടായ സുനാമിയോടെയാണ് സൂപ്പര്‍മൂണിനെക്കുറിച്ച് ആളുകള്‍ കൂടുതല്‍ അറിയാനും മനസിലാക്കാനും തുടങ്ങിയത്.

1992ന് ശേഷം ആദ്യമായാണ് ഭൂമിയ്ക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തില്‍ വന്‍ കുറവ് വരാന്‍ പോവുന്നത്. മാര്‍ച്ച് 19ന് ലൂനാര്‍ പെരിഗീ എന്ന പ്രതിഭാസം സംജാതമാകുമ്പോള്‍ ചന്ദ്രനും ഭൂമിക്കും ഇടയിലെ ദൂരം വെറും 221,567 മൈല്‍ ആയി ചുരുങ്ങും.

എന്നാല്‍ അമച്വര്‍ ശാസ്ത്രഞ്ജര്‍മാരില്‍ ചിലര്‍ ഇതിനെ ഭീതിയോടെയാണ് കാണുന്നത്. ഭൂമിയുടെ അടുത്തെത്തുന്ന ഈ ‘സൂപ്പര്‍ചന്ദ്രന്‍’ ഭൂമിയില്‍ ചില അസ്വസ്ഥതകള്‍ക്ക് കാരണമാകുമെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇത് കാലാവസ്ഥാ വ്യതിയാനം മുതല്‍ ഭൂമികുലുക്കം, അഗ്‌നിപര്‍വ്വത സ്‌ഫോടനം തുടങ്ങിയ ദുരന്തങ്ങള്‍ക്കുവരെ കാരണമാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു. 1955,1974,1992,2005 എന്നീ വര്‍ഷങ്ങളിലും ഇത്തരം സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടായിരുന്നു. അന്നും ചില കാലാവസ്ഥാ മാറ്റങ്ങളുണ്ടായിട്ടുമുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.