1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2011

അയര്‍ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം

ലോക കപ്പ് ക്രിക്കറ്റില്‍ അയര്‍ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ഇംഗ്ലണ്ടിനെ തോല്പിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങിയ അയര്‍ലണ്ട് 47.5 ഓവറില്‍ 207 റണ്‍സിനു എല്ലാവരും പുറത്തായി .

ഇന്ത്യന്‍ ബൌളിംഗ് നിരയില്‍ 10 ഓവറില്‍ 31 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത യുവരാജും മൂന്ന് വിക്കറ്റെടുത്ത സഹീര്‍ ഖാനും തിളങ്ങി.ഇംഗ്ലണ്ടിനെതിരായ കളിയെ ഹീറോ കെവിന്‍ ബ്രയാന്റെ വിക്കറ്റ് യുവരാജിനാണ്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആറാമത്തെ ഓവറില്‍ 24 ന് രണ്ട് എന്ന നിലയില്‍ തുടക്കത്തില്‍ പതറിയെങ്കിലും യുവരാജ് സിംഗിന്റേയും(50) യൂസുഫ് പത്താന്റേയും(30) ധോണിയുടെയും (34) സച്ചിന്റെയും (38) ബാറ്റിംഗ് ഇന്ത്യക്ക് 46 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ട്ടത്തില്‍ വിജയം കൈപിടിയിലൊതുക്കാന്‍ സഹായകമായി.

ഇംഗ്ലണ്ടിനു നാടകീയ ജയം


ആദ്യന്ത്യം ആവേശം വിതറിയ സൌത്ത് ആഫ്രിക്കക്കക്കെതിരായ ലോകകപ്പ്‌ ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് നാടകീയ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45.4 ഓവറില്‍ 171 റണ്‍സിനു എല്ലാവരും പുറത്തായിരുന്നു.താരതമ്യേന ചെറിയ സ്കോര്‍ അനായാസം അടിചെടുക്കാമെന്ന് കരുതി ബാറ്റിങ്ങിനിറങ്ങിയ സൌത്ത് ആഫ്രിക്ക ഇംഗ്ലണ്ട് ബൌളിങ്ങിനു മുന്‍പില്‍ അടിപതറി.47.4 ഓവറില്‍ 165 റണ്‍സിനു എല്ലാവരും പുറത്തായി. 6.4 ഓവറില്‍ പതിനഞ്ചു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡ് ആണ് ആഫ്രിക്കന്‍ ബാറ്സ്മാന്‍മാരുടെ അന്തകനായത്.ആഫ്രിക്കന്‍ നിരയില്‍ ഓപ്പണര്‍ അംല മാത്രമാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത് (42 )

15 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റ് നഷ്ട്ടപെട്ട ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ ട്രോട്ട് (52 ) ബോപാറ (60 ) എന്നിവരാണ് സ്കോര്‍ 171 -ല്‍ എത്തിക്കാന്‍ സഹായിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.