1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2011

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് സ്വന്തം സ്‌കൂളിലെ മാനേജര്‍ പദവി നഷ്ടമായി.
വാളകം ആര്‍വിവിഎച്ച്എസിന്റെ മാനേജര്‍ സ്ഥാനത്തുനിന്നും സര്‍ക്കാറാണ് അദ്ദേഹത്തെ നീക്കിയത്. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച പിള്ളയ്ക്ക് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അഴിമതി കേസില്‍ ശിക്ഷയനുഭവിക്കുന്നയാള്‍ മാനേജര്‍ സ്ഥാനത്തു തുടരേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ പിള്ളയെ നീക്കിയത്. ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ക്ക് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍ സ്ഥാനത്തു തുടരാനാവില്ലെന്നാണു കെ.ഇ.ആര്‍. ചട്ടം.

കോടതി ശിക്ഷിക്കുന്നതിനു മുമ്പു പവര്‍ ഓഫ് അറ്റോര്‍ണി പ്രകാരം മാനേജര്‍ സ്ഥാനം പിള്ള മറ്റാര്‍ക്കെങ്കിലും നല്‍കിയിരുന്നെങ്കില്‍ നിലവിലുള്ള സ്ഥിതി ഒഴിവാക്കാമായിരുന്നുവെന്നുവെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

പിള്ളയുടെ പിതാവ് കീഴൂട്ട് രാമന്‍പിള്ള സ്ഥാപിച്ച സ്‌കൂളില്‍ പിതാവിനുശേഷം 40 വര്‍ഷത്തിലേറെയായി ആര്‍. ബാലകൃഷ്ണപിള്ളയാണു മാനേജര്‍. യു.പി, ഹൈസ്‌കൂള്‍, വിഎച്ച്എസ്‌സി., ടിടിഐ., ബിഎഡ് സെന്റര്‍ എന്നിവ സ്‌കൂള്‍ മാനേജ്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.