1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2011


ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമനുസരിച്ച് കേരള നിയമസഭയില്‍ഇത്തവണ ഒട്ടേറെ യുവപ്രതിനിധികള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ഇരുമുന്നണികളിലും മത്സരിച്ച യുവസ്ഥാനാര്‍ത്ഥികളില്‍ പലരും വിജയം കണ്ടു.

എന്‍എസ്‌യു ഐ അധ്യക്ഷന്‍ ഹൈബി ഈഡന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.സി വിഷ്ണുനാഥ്, വി.ടി ബല്‍റാം, അന്‍വര്‍ സാദത്ത്, ഡിവൈഎഫ്‌ഐ നേതാക്കളായ പി.ശ്രീരാമകൃഷ്ണന്‍, ടി.വി രാജേഷ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ തുടങ്ങി നിരവധി പേരാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

ഹൈബി ഈഡനായിരിക്കും ഈ നിയമസഭയിലെ ബേബി എംഎല്‍എ. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഹൈബി വിജയിച്ചത്. 32,307 വോട്ടുകള്‍ക്കാണ് ഹൈബി, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തിയത്.

പന്ത്രണ്ടായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് വിഷ്ണുനാഥ് വിജയിച്ചത്. എന്നാല്‍ ചാലക്കുട്ടിയിലെ യുവനേതാവ് ബെന്നി പരാജയപ്പെടുകയാണുണ്ടായത്. യൂത്ത്‌കോണ്‍ഗ്രസ് നേതാവായ ബെന്നി രാഹുല്‍ ഗാന്ധിയുടെ വലം കയ്യാണ്. പക്ഷേ കേരളരാഷ്ട്രീയത്തില്‍ ബെന്നി അത്ര പ്രശസ്തനല്ല. ബെന്നിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ പ്രാദേശിക നേതൃത്വം എതിര്‍ത്തപ്പോള്‍ രാഹുല്‍ കടുംപിടുത്തം നടത്തിയാണ് സീറ്റ് നല്‍കിയത്.

സി പി എമ്മുമായി തുടര്‍ച്ചയായി ചര്‍ച്ച നടത്തിയത് അന്ന് തന്നെ കോണ്‍ഗ്രസിലെ
നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആ അനിഷ്ടത്തിന് അടിവരയിടുന്നതാണ് ഈ
സമ്പൂര്‍ണ പരാജയം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.