1.3 മില്യണ്‍ പൗണ്ട് എന്നൊക്കെ പറഞ്ഞാല്‍ എത്ര വലിയ തുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. ചെറുകിട ജോലിയൊക്കെ ചെയ്ത് ജീവിക്കുന്ന ഒരാള്‍ക്ക് ഇത്രയും പണം കിട്ടിയാല്‍ പിന്നെ ജോലിക്ക് പോകാനുള്ള സാധ്യതയൊന്നുമില്ലതാനും. എന്നാല്‍ എലോയിസ് ഹച്ചിസണ്‍ അങ്ങനെയല്ല. 1.3 മില്യണ്‍ പൗണ്ട് ലോട്ടറിയടിച്ചാലൊന്നും മാറുന്നതല്ല എലോയിസിന്റെ മനസ്. ഈ പത്തൊന്‍പതുകാരി ഒരു യാത്രക്കിടയിലാണ് ടിക്കറ്റ് വാങ്ങിയത്. അത് അടിക്കുകയും ചെയ്തു. എന്നാല്‍ ലോട്ടറി അടിച്ചതിന്റെ ആഘോഷങ്ങള്‍ക്കെല്ലാംശേഷം വീണ്ടും ജോലിയിലേക്ക് മടങ്ങാന്‍ തന്നെയാണ് എലോയിസ് തീരുമാനിച്ചത്.
തന്റെ ഈ വിജയം അല്പംകൂടി എളുപ്പത്തിലാക്കും എന്നല്ലാതെ ഒരിക്കലും മാറ്റിമറിക്കില്ലെന്നാണ് എലോയിസ് പറയുന്നത്. താന്‍ ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്ക് തിരിച്ചുപോകുമെന്നും ഈ പത്തൊന്‍പതുകാരി പറയുന്നു. ആദ്യം എലോയിസ് നോക്കിയപ്പോള്‍ നാലക്കങ്ങള്‍ മാത്രമാണ് ഒത്തുചേര്‍ന്നിരുന്നത്. എന്നാല്‍ കാമുകന്‍ നോക്കിയപ്പോഴാണ് എല്ലാ അക്കങ്ങളും ഒത്തുചേരുന്നതായി തിരിച്ചറിഞ്ഞത്. തനിക്ക് ജാക്ക്പോട്ട് അടിച്ചവിവരം അമ്മയോട് ചെന്ന് പറഞ്ഞപ്പോള്‍ അമ്മ ഞെട്ടിതരിച്ചുപോയെന്നാണ് എലോയിസ് പറയുന്നത്.എന്തായാലും അര നൂറ്റാണ്ട് ജോലി ചെയ്‌താല്‍ കിട്ടാവുന്ന പണം ലോട്ടറി അടിച്ചിട്ടും ജോലിക്ക് പോകാന്‍ തയ്യാറാകുന്ന എലോയിസിന്റെ തീരുമാനത്തെ ഏവരും പ്രശംസിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല