ആരോഗ്യപ്രദമായ ആഹാരസാധനങ്ങള്‍ കാണുന്നിടത്ത് വെക്കുക..
കോര്ണേല്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ നിന്നും നമ്മള്‍ അടുക്കളയില്‍ ആദ്യം കാണുന്ന ഭക്ഷ്യ വസ്തുക്കള്‍ കഴിക്കാനാണ് സാധ്യത കൂടുതലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ പ്രദമായ ആഹാരസാധനങ്ങള്‍ അടുക്കളയില്‍ കയ്യെത്തിടത്തു വെക്കുന്നത് നമ്മുടെ ദയട്ടിങ്ങിനു കൂടുതല്‍ സഹായകമാകും. ഉദാഹരണമായി ഫ്രിഡജിനു മുകളില്‍ പഴവര്‍ഗങ്ങള്‍ വെക്കുക, അതും ഒരേ പഴവര്‍ഗത്തിനു പകരം വിവിധ തരം പഴങ്ങള്‍ വെയ്ക്കാനും ശ്രദ്ധിക്കുക.
…ചീത്ത ആഹാരങ്ങള്‍ കണ്ണിനു മുന്നില്‍ നിന്നും എടുത്തു മാറ്റുക
ആരോഗ്യപ്രദമായ ആഹാരങ്ങള്‍ കയ്യെത്തുന്നിടത്തു വെച്ചത് കൊണ്ട് മാത്രം കാര്യമില്ല അതോടൊപ്പം ആരോഗ്യത്തിനു മോശമായ അല്ലെങ്കില്‍ തടി കൂട്ടുന്ന തരത്തിലുള്ള ആഹാരങ്ങള്‍ പെട്ടെന്ന് കണ്ണില്‍ പെടാത്ത സ്ഥലത്തേക്ക് മാറ്റുകയും ചെയ്യുക. ഏറ്റവും ഉചിതം ഇത്തരം ഭക്ഷ്യ വസ്തുക്കള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങാതിരിക്കുന്നതാണ്.
ഫ്രിഡ്ജിനെ നിങ്ങളുടെ ആരോഗ്യത്തെ പറ്റി ഓര്‍മിപ്പിക്കുന്ന ഒരാളാക്കുക
കൊതിയന്മാരെ സംബന്ധിചിടത്തോലാം ഫ്രിഡ്ജ തുറന്നാല്‍ കയ്യില്‍ കിട്ടുന്നതെന്തും അവര്‍ തിന്നും തിന്നു കഴിഞ്ഞിട്ടായിരിക്കും തന്റെ തടി കൂടുമല്ലോ എന്നൊക്കെ ആലോചിക്കുക, അതുകൊണ്ട് ഫ്രിഡ്ജിനെ കൊണ്ട് നമ്മുടെ ആരോഗ്യ സ്ഥിതി എന്താണെന്ന് ഓര്‍മിപ്പിക്കുന്നത് നന്നായിരിക്കും, എങ്ങനെയാനന്നല്‍? നിങ്ങളുടെ ശരീരത്തെ ഓര്‍മിപ്പിക്കാന്‍ നിങ്ങളുടെ ഒരു ഫോട്ടോ ഫ്രിഡ്ജില്‍ ഒട്ടിച്ചു വെയ്ക്കൂ, ഇനി അതല്ലെങ്കില്‍ ഭക്ഷണം എന്തുകൊണ്ട് നിങ്ങള്‍ക്ക് നിയത്രിക്കണം എന്നതിനെ പറ്റിയുള്ള ഒരു നോട്ട് എഴുതി ഒട്ടിക്കൂ ഫ്രിഡ്ജില്‍.
ആഹാരം വിളമ്പുന്ന പാത്രങ്ങള്‍ ചെറുതാക്കുക
വലിയ പാത്രങ്ങളില്‍ കുറച്ചു വിളമ്പി കഴിക്കുമ്പോള്‍ നമ്മള്‍ കരുതും വളരെ കുറച്ചു മാതരമേ നാം കഴിക്കുന്നുള്ളൂ എന്ന് എന്നാല്‍ ഇത് പലപ്പോഴും ശരിയായി കൊള്ളണമെന്നില്ല. അതുകൊണ്ട് നാം ഉപയോഗിക്കുന്ന പ്ലേറ്റുകളും, കോപ്പകളും, ഗ്ലാസും ചെറുതാക്കുന്നത് ഉചിതമായിരിക്കും. ഇനി മറ്റൊരു കാര്യം വീട്ടാവശ്യത്തിനുള്ള പാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നീല കളറുള്ള പാത്രങ്ങള്‍ തിരഞ്ഞെടുക്കൂ കാരണം നീല കളര്‍ വിശപ്പടക്കാന്‍ സഹായിക്കുമത്രേ.
ഭക്ഷണം കഴിക്കാനായി ഒരു പ്രത്യേക ഇരിപ്പിടം തയ്യാറാക്കുക
നിങ്ങള്‍ ചിലപ്പോള്‍ അടുക്കളയില്‍ നിന്നും തന്നെ ഭക്ഷണം കഴിക്കുന്നവരായിരിക്കാം അല്ലെങ്കില്‍ അതിനായി ഒരു ഡൈനിംഗ് റൂം ഉണ്ടായിരിക്കാം രണ്ടായാലും ശരി നിങ്ങള്‍ക്ക് ആഹാരം കഴിക്കാന്‍ ഒരു പ്രത്യേക ഇരിപ്പിടം വേണം, അവിടെ ഇരുന്നു മാത്രമേ ഞാന്‍ ആഹാരം കഴിക്കൂ എന്ന് സ്വയം തീരുമാനിക്കുക. ഇത് അമിതമായ് ആഹാരം കഴിക്കാതിരിക്കാന്‍ സഹായിക്കും, കാരണം നടന്നു തിന്നുമ്പോള്‍ അടുക്കളയില്‍ കാണുന്ന പലതും നിങ്ങള്‍ എടുത്തു കഴിച്ചെക്കും ഒരിടത്തിരുന്ന് കഴിക്കുന്ന പക്ഷം അത് നടക്കില്ല.
അടുക്കള വൃത്തിയായി സൂക്ഷിക്കുക
നിങ്ങള്‍ക്ക് തന്നെയറിയാം അടുക്കും ചിട്ടയുമില്ലാത്ത ഒരു അടുക്കളയില്‍ പാചകം ചെയ്യുക എത്ര ബുദ്ധിമുട്ടാണെന്ന്. ചില സാധനങ്ങള എത്ര തിരഞ്ഞാലും കണ്ടെത്താന്‍ പറ്റാതെ വരിക തുടങ്ങിയ പ്രശ്നങ്ങള്‍ നമ്മളെ പിന്തുടരുകയും ചെയ്യും ഇത്തരം വൃത്തിയില്ലാത്ത അടുക്കളകളില്‍ അതുകൊണ്ട് ഓരോന്നിനും അതിന്റേതായ സ്ഥാനം കല്‍പ്പിക്കുക, യാതൊരു കാരണവശാലും അടുക്കളയെ ഒരു വെസ്റ്റ് റൂമോ, സ്റ്റോര്‍ റൂമോ, ഒന്നുമാക്കരുത്.
ടിവി കണ്ടുള്ള ഭക്ഷണം വേണ്ടേ വേണ്ട
മിക്ക ആളുകളും ടിവിക്ക് മുന്നിലാണ് തങ്ങളുടെ ഡൈനിംഗ് ടേബിള്‍ വെച്ച് കാണുന്നത്, ഇതിന്റെ പ്രധാന പ്രശനം എന്നത് നമുക്ക് ആഹാരം ആസ്വദിച്ചു കഴിക്കാന്‍ ഇത് ഇട നല്കില്ലയെന്നതാണ് എന്നാല്‍ ഡയറ്റിംഗ് ചെയ്യുന്നവര്‍ക്കിത് മറ്റൊരു ഉപദ്രവം കൂടി ചെയ്യുന്നുണ്ട് .അവര്‍ പോലുമറിയാതെ കൂടുതല്‍ ഭക്ഷണം അകത്താക്കാന്‍ ഇത് ഇട നല്‍കും. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ന്യൂട്രീഷന്‍ നടത്തിയ ഒരു പഠനത്തില്‍ ടി വി കണ്ടു ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ വയറു നിറഞ്ഞത് നമ്മള്‍ അറിയില്ലയെന്നു കണ്ടെത്തിയിട്ടുണ്ട്.
അടുക്കള അടച്ചിടുക
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കണമെങ്കില്‍ നിങ്ങള്‍ അടുക്കളയില്‍ ചിലവഴിക്കുന്ന സമയവും കുറയ്ക്കേണ്ടതുണ്ട്, അതായത് പാചകം ചെയ്തു കഴിഞ്ഞാല്‍ അടുക്കള അടച്ചിടുക. ഈ സമയങ്ങളില്‍ അത്യാവശ്യമായ ഭക്ഷണ വസ്തുക്കള്‍ അടുക്കളയില്‍ നിന്നുമെടുത്ത് ഡൈനിംഗ് ടേബിളില്‍ വെക്കുക.
സുഗന്ധവ്യജ്ഞനങ്ങളാല്‍ അടുക്കളയിലെ റാക്കുകള്‍ നിറയ്ക്കുക
നിങ്ങളുടെ അടുക്കളയിലെ ഫ്രിഡ്ജും കപ്പ്ബോര്‍ഡുകളുമൊക്കെ പഴങ്ങളും മറ്റു ആരോഗ്യാഹാരങ്ങളും കൊണ്ട് നിറഞ്ഞിരിക്കാം അതേസമയം സുഗന്ധവ്യഞ്ജനങ്ങളും ഹെര്‍ബ്സും കരുത്താന്‍ നമ്മള്‍ മറക്കരുത്. ഭക്ഷണത്തിന് സ്വാദ്, മണം എന്നിവ പകരുക എന്നതില്‍ കവിഞ്ഞ് ജാതിക്ക,കുരുമുളക്, ഇഞ്ചി എന്നിവയ്ക്ക് നമ്മുടെ വണ്ണം കുറയ്ക്കാനുള്ള കഴിവുമുണ്ട്.
ഭക്ഷണത്തോടുള്ള ആര്‍ത്തി വാനില കൊണ്ട് ഇല്ലാതാക്കുക
മധുര ഭക്ഷണത്തോടുള്ള ആര്‍ത്തി നിയന്ത്രിക്കാന്‍ പറ്റുന്നില്ലേ? എങ്കില്‍ കിച്ചണില്‍ വാനിലയുടെ മണമുള്ള എയര്‍ ഫ്രഷ്‌നര്‍ അടിക്കുകയോ മറ്റോ ചെയ്യുക, കാരണം സൌത്ത് ലണ്ടനിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ നടത്തിയ പഠനത്തില്‍ മധുര പാനീയത്തോടും ഭക്ഷണത്തോടും തോന്നുന്ന കൊതി ഇല്ലാതാക്കാന്‍ വാനിലയുടെ ഗന്ധത്തിനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല