1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2011

എന്താണ് നമ്മളെ നമ്മളാക്കുന്നത്? സ്വയം അറിയാതെ മറ്റുള്ളവരുടെ കണ്ണുകളില്‍ നമ്മളെന്താണോ അതാകുന്നതല്ല വ്യക്തിത്വം . സ്വയം മനസ്സിലാക്കാനും ഒപ്പം ആകര്‍ഷകമായ വ്യക്തിത്വം സ്വന്തമാക്കുന്നതിനും ഇതാ ചില വഴികള്‍

1. ആത്മവിശ്വാസം
നിങ്ങള്‍ക്ക് എത്രത്തോളം ആത്മവിശ്വാസം ഉളവാക്കാന്‍ പറ്റുമെന്ന്‍ നോക്കുക. നിങ്ങള്‍ എന്താണെന്ന്‍ സ്വയം മനസ്സിലാക്കുകയും നിങ്ങളുടെ ആശയങ്ങളില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നത് ആത്മവിശ്വാസം ഉണ്ടാക്കുന്നു. അപ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിയ്ക്കുന്നു എന്നത് ഒരു പ്രശ്നമാവില്ല. അവര്‍ക്ക് അവരുടേതായ കാര്യങ്ങള്‍ ഉണ്ട്ട്. മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കണമെന്നും മാനിക്കണമെന്നും നിര്‍ബന്ധം പിടിയ്ക്കുന്നത് എന്തിന്? ചിരിച്ചും ഉല്ലസിച്ചും ജിവിക്കൂ. അം ഗീകാരവും ബഹുമാനവും താനേ വരും.

2. മാതാപിതാക്കളോടു ക്ഷമിക്കുക
അതെ. നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കാം. കുട്ടിക്കാലത്തും മുതിര്‍ന്നതിനു ശേഷവും. അത് നിങ്ങളെ ദേ ഷ്യപ്പെടുത്തുന്നു ണ്ടാകം . അത് ഇനിയും തുടരണോ? അവരോടു ക്ഷമിക്കുക. മനസ്സില്‍ അരിശം കൊണ്ട്ട് നടക്കുന്നത് ദോഷമേ ചെയ്യു. അറിയാതെ തന്നെ അവനവനെക്കുറിച്ച് മോശം ധാരണ ഉണ്ടാകുകയും ചെയ്യും.

3. കഴിവുകളും താല്പര്യങ്ങളും പങ്ക് വയ്ക്കുക
തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ സ്വയം ഒഴിഞ്ഞ്‌ മാറാതെ അല്‍പസമയം തങ്ങളുടെ താല്പര്യങ്ങളും കഴിവുകളും മറ്റുള്ളവരുമായി പങ്ക് വയ്ക്കുക. നിങ്ങള്‍ പാട്ട് പാടുകയോ ചിത്രം വരയ്ക്കുകയോ ചെയ്യുമോ? അല്ലെങ്കില്‍ വേറെ എന്തെങ്കിലും കഴിവുകളോ ഇഷ്ടങ്ങളോ. ഒന്നും മാറ്റി വയ്ക്കാതെ പുറത്തെടുക്കു. സ്വയം മതിപ്പ് തോന്നുമെന്ന്‍ മാത്രമല്ല, പുതിയ കാര്യങ്ങള്‍ അറിയാനും സാധിയ്ക്കും

4. ഭയത്തെ അറിയുക
നമ്മളില്‍ പലരും സ്വന്തം താല്പര്യങ്ങള്‍ ക്കപ്പുറത്ത് പോകാന്‍ ഇഷ്ടപ്പെടാറില്ല. പതിവില്ലാത്തതോ ശീലമില്ലാത്തതോ ചെയ്യുമ്പോള്‍ ഭയം തോന്നുന്നത് സ്വാഭാവികം. എന്നാല്‍ ഒരിക്കല്‍ ഒരു ചുവട് മുന്നോട്ട് വച്ച് നോക്ക്. ഭയത്തെ മാറ്റി നിര്‍ത്തി പുതിയ മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ച് നോക്കു. പുതിയ ഒരു ഉത്സാഹം ജീവിതത്തില്‍ പടരുന്നതറിയാം

5 നല്ല സുഹൃത്താകുക
നല്ല സുഹൃത്തുക്കളെ സമ്പാദിക്കുന്നത് പോലെത്തന്നെയാണ് നല്ല സുഹൃത്താകുന്നതും. നിങ്ങള്‍ എത്ര നല്ല സുഹൃത്താനെന്ന്‍ പരി ശോ ധിക്കുക. നല്ല സുഹൃത്തെന്നാല്‍ അത്രയും നല്ല മനുഷ്യന്‍ എന്നാണ്.

6. ലൈബ്രറിയില്‍ ചേരുക
വായനാ ശീലം മാത്രമല്ല, ലൈബ്രറിയിലെ പരിപാടികളില്‍ പങ്കെടുക്കുന്നതും നല്ലതാണ്. അത് സമുഹത്തില്‍ കൂടുതല്‍ ഇടപഴകാനും ഒപ്പം പുതിയ പരിചയക്കാരെ സമ്പാദിക്കാനും അവരില്‍ നിന്നും പുതിയ കാര്യങ്ങള്‍ അറിയാനും സാധിയ്ക്കും

7. ഒരു സ്വപ്നം, ഒരു താല്പര്യം
എല്ലാവര്ക്കും എന്തെങ്കിലും പ്രത്യേക സ്വപ്നം അല്ലെങ്കില്‍ താല്പര്യം ഉണ്ടാകും. ജിവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അതെല്ലാം മാറ്റി വച്ചിട്ടുണ്ടാകും.എങ്കില്‍ അതെല്ലാം പൊടിതട്ടിയെടുക്കാന്‍ തുടന്ഗിക്കോളൂ. ഒട്ടും വൈകിയിട്ടില്ല. എഴുത്തുകാരനാകാണോ ഗായകനാകാണോ അങ്ങ്ങ്ങിനെ എന്തെങ്കിലും സ്വപ്നം ഇല്ലാത്തവര്‍ കാണില്ല. സ്വപ്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. അത് കുടുതല്‍ ഉര്‍ജ്ജം നല്‍കും

8. ടി വി ഓഫ് ചെയ്തോളു
വേറൊന്നും കൊണ്ടല്ല. കുടുതല്‍ സമയം ടി വിയ്ക്ക് മുന്നില്‍ ചിലവഴിയ്ക്കുന്നത് നിങ്ങളെ ഏകാകിയാക്കുകയെയുള്ളൂ . അത് കൊണ്ട്ട് ഇനി ടി വിയ്ക്ക് വേണ്ടിയുള്ള സമയം കുറച്ച് കുട്ടുകാരോടോ വിട്ടുകാരോടോയോത്ത് സമയം ചിലവഴിക്കു. ഒറ്റപ്പെടലില്‍ നിന്നും രക്ഷപ്പെടാം.

9. നീന്തല്‍ ശീലിക്കു
നീന്തല്‍ നല്ലൊരു വ്യായാമം മാത്രമല്ല ധ്യാനം കൂടിയാണ്ഹ. നീന്തലിന്റെ താളവും വെള്ളവുമായുള്ള സമ്പര്‍ക്കവും മനസ്സിനും ശരീരത്തിനും ഉണര്‍വ്വ് നല്‍കുന്നു.

10. നേരത്തെ ഉണരുക
നേരത്തെ ഉറങ്ങ്ങ്ങി നേരത്തെ ഉനരുന്നതാണ് നല്ല ശീലം. അതിരാവിലെ ഉണര്‍ന്ന്‍ ഒരു കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നത് ദിവസം മുഴുവന്‍ ഉന്മേഷം ഉളവാക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.