ഇന്ത്യന്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ ബാന്ദ്രയിലുള്ള പുതിയ അഞ്ചു നില ഭവനത്തിന് 100 കോടിയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ. ഒരു വ്യക്തി മാത്രമായി ഇത്രയും വന്‍ തുകയ്ക്ക് ഇന്‍ഷ്വറന്‍സ് എടുക്കുന്നത് അപൂര്‍വമാണ്. ന്യൂ ഇന്ത്യ അഷ്വറന്‍സ്, നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, യുനൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് എന്നീ നാല് ഗവണ്‍മെന്റ് കമ്പനികളും മറ്റൊരു െ്രെപവറ്റ് കമ്പനിയും ചേര്‍ന്നാണ് ഇന്‍ഷ്വറന്‍സ് നല്‍കിയിരിക്കുന്നത്.
നാല്‍പത് ലക്ഷം രൂപയായാണ് സ്വപ്‌നഭവനത്തിന്റെ സുരക്ഷയ്ക്കായി പ്രീമിയം നല്‍കേണ്ടത്.
തീപിടുത്തത്തില്‍ നിന്ന് 75 കോടിയുടെയും വീട്ടിലെ ഫര്‍ണിച്ചര്‍, മറ്റ് വസ്തുക്കള്‍ എന്നിവയ്ക്കായി ശേഷിച്ച 25 കോടിയുടെയും ഇന്‍ഷ്വറന്‍സാണ് സച്ചിനെടുത്തിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് 6000 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള വീട്ടിലേക്ക് ടെന്‍ഡുല്‍ക്കറും കുടുംബവും താമസം മാറിയത്. അതുവരെ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ലഭിച്ച ഫ്‌ളാറ്റിലായിരുന്നു താമസം. മുംബൈയിലെ ബാന്ദ്രയില്‍ പെറി ക്രോസ് റോഡും ടര്‍ണര്‍ റോഡും കൂടിച്ചേരുന്നിടത്താണ് സച്ചിന്റെ സ്വപ്നഭവനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല