ഒറ്റ രാത്രി കൊണ്ട് നൂറ് ലക്ഷാധിപതികളെ സൃഷ്ടിക്കാനൊരുങ്ങുകയാണ് യൂറോമില്യണ്‍ ലോട്ടറി. ലണ്ടന്‍ ഒളിമ്പിക്‌സിന് ഫണ്ട് കണ്ടെത്താനാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നറുക്കെടുപ്പ് നടത്താന്‍ നാഷണല്‍ ലോട്ടറി തയ്യാറാകുന്നത്. ജൂലൈ 27ന് രാത്രി ഒളിമ്പിക്‌സ് ഗെയിംസിന്റെ ഉത്ഘാടനത്തോട് അനുബന്ധിച്ചാണ് നറുക്കെടുപ്പ് നടത്തുന്നത്. 100 യുകെക്കാര്‍ക്ക്് ഒരു മില്യണ്‍ പൗണ്ടിന്റെ ചെക്കാണ് നറുക്കെടുപ്പ് വാഗ്ദാനം ചെയ്യുന്നത്.
ഒരൊറ്റ നറുക്കെടുപ്പിലൂടെ ഇത്രയധികം ലക്ഷാധിപതികളെ സൃഷ്ടിക്കുന്ന ലോകത്തിലെ ആദ്യത്തെ ലോട്ടറി നറുക്കെടുപ്പായിരിക്കും ഇത്.
ലോട്ടറി വില്‍പ്പനയിലൂടെ ഇതുവരെ 2.2 ബില്യണ്‍ പൗണ്ട് നേടിക്കഴിഞ്ഞു.ഒളിമ്പിക്‌സിന് അടിസ്ഥാനസൗകര്യങ്ങളും വേദിയും മറ്റുമൊരുക്കാനുളള ഫണ്ട് കണ്ടെത്താനാണ് നാഷണല്‍ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ നറുക്കെടുപ്പിന് ഒരുങ്ങുന്നത്.
2010ലെ ക്രിസ്തുമസ് രാത്രിയില്‍ നടത്തിയ നറുക്കെടുപ്പില്‍ ഇരുപത്തിയഞ്ച് ലക്ഷാധിപതികളെ സൃഷ്ടിച്ചതാണ് ഇതിനു മുന്‍പ് നടന്ന ഏറ്റവും വലിയ നറുക്കെടുപ്പ്.ലാര്‍ഗ്‌സ് സ്വദേശികളായ കോളിനും ക്രിസി വീറിനുമാണ് ബ്രട്ടീഷ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജാക്‌പോട്ട് അടിച്ചത് . കഴിഞ്ഞ ജൂലൈയില്‍ ഇവരെടുത്ത 2 പൗണ്ടിന്റെ ടിക്കറ്റിന് 161 മില്യണ്‍ പൗണ്ടാണ് അടിച്ചത്. 2004ല്‍ തുടങ്ങി ഒന്‍പത് രാജ്യങ്ങളുടെ യൂറോപ്യന്‍ ഡ്രോയില്‍ ഇതുവരെ 22 യുകെക്കാര്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല