പാറ്റ് വെയ്‌ലന്‍കോര്‍ട്ട് ഒരു കായികതാരമോ അല്ലെങ്കില്‍ അസാധാരണ കഴിവുളള ഒരു വ്യക്‌തിയോ അല്ല. എന്നാല്‍, തന്റെ പേരില്‍ ഒരു ഗിന്നസ് ലോക റെക്കോഡ് സൃഷ്‌ടിക്കണമെന്ന് വെയ്‌ലന്‍കോര്‍ട്ട് തീരുമാനിക്കുകയും അത് സാധിക്കുകയും ചെയ്‌തു. സ്വന്തം ശരീരത്തില്‍ 10000 വെബ് വിലാസങ്ങള്‍ (യുആര്‍എല്‍) പച്ചകുത്തിയാണ് വെയ്‌ലന്‍കോര്‍ട്ട് റെക്കോഡ് നേടിയെടുത്തത്!
കാനഡയിലെ ക്യൂബക് സ്വദേശിയായ വെയ്‌ലന്‍കോര്‍ട്ട് ശരീരത്തില്‍ 10000 യുആര്‍എല്‍ പച്ചകുത്തിയതുകൊണ്ട് തൃപ്‌തനല്ല, ഒരു ലക്ഷം തികച്ച ശേഷം മാത്രമേ പച്ചകുത്തല്‍ അവസാനിപ്പിക്കൂ എന്നാണ് ഈ മുപ്പതുകാരന്‍ തീരുമാനിച്ചിരിക്കുന്നത്.
വെയ്‌ലന്‍കോര്‍ട്ടിന്റെ പച്ചകുത്തലിനു പിന്നില്‍ ഒരു സാമൂഹിക വശം കൂടിയുണ്ട്. ഒരു യുആര്‍എല്‍ പച്ചകുത്തുന്നതിനും അത് സ്വന്തം വെബ്‌സൈറ്റില്‍ ലിസ്‌റ്റ് ചെയ്യുന്നതിനും 35 ഡോളര്‍ വീതം ഈടാക്കുന്ന ഇദ്ദേഹം ഇതില്‍ പകുതി ഹെയ്‌തിയിലെയും സൊമാലിയയിലെയും പാവങ്ങള്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്.
ഇപ്പോള്‍ 16000 കമ്പനികള്‍ തന്റെ ശരീരത്തില്‍ സ്‌ഥലം ബുക്കുചെയ്‌തിട്ടുണ്ട് എന്നാണ് വെയ്‌ലന്‍കോര്‍ട്ട് അവകാശപ്പെടുന്നത്. ഇതിനായി 12,000 മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്. കഴുത്ത് മുതല്‍ പാദം വരെ യുആര്‍എല്‍ പച്ചകുത്താനാണ് വെയ്‌ലന്‍കോര്‍ട്ട് തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല