1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2011

കടന്നു പോകുന്ന ഓരോ നിമിഷവും തിരിച്ചു പിടിക്കാന്‍ പറ്റാത്തതും ഓരോ നിമിഷത്തിനും അതിന്റേതായ പുതുംയുമുണ്ടെന്നു നാമെല്ലാം കരുതുന്നു, എന്നാല്‍ ചരിത്രത്തില്‍ ചില നിമിഷങ്ങള്‍, ദിവസങ്ങള്‍, വര്‍ഷങ്ങള്‍ അത്യപൂര്‍വമാകാരുണ്ട് അത്തരത്തിലൊരു ദിവസമാണിന്ന് 2011 നവംബര്‍ 11 പതിനൊന്നു മണി കഴിഞ്ഞ് 11 മിനുട്ട് 11 സെക്കന്‍ഡില്‍ നാം സാക്ഷിയാകുന്നത് അപൂര്‍വമായ സമയക്രമാതിനാണ്, നൂറു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അതായത് ഒരു മനുഷ്യായുസില്‍ ഒരിക്കല്‍ മാത്രം സാക്ഷിയാകാവുന്ന നിമിഷത്തിന്.. ബ്രിട്ടനെ സംബന്ധിചിടതോലാം ഇന്ന് ഓര്‍മിക്കാനുള്ള നിമിഷമാണ്. 2011 നവംബര്‍ 11 ന് 11 മണി കഴിഞ്ഞ് 11 മിനിറ്റില്‍ ഒരു മിനിട്ട് ഓരോ ബ്രിട്ടീഷുകാരനും മൌനം പാലിക്കുകയാണ് , ഇതാ 2011 നവംബര്‍ 11 ണെ കുറിച്ച് 11 കാര്യങ്ങള്‍..

1 . വര്‍ഷത്തിലെ 315 മത്തെ ദിവസമാണ് 11 /11 /11
2 . വര്‍ഷം അവസാനിക്കാന്‍ ഇനി അവശേഷിക്കുന്നത് 50 ദിനങ്ങള്‍ മാത്രമാണ്.
3. ബ്രിട്ടനില്‍ ഈ ദിനം ഓര്‍മ്മ ദിവസമാകുമ്പോള്‍ പോളണ്ട്കാര്‍ക്കിന്നു സ്വാതന്ത്ര്യദിനമാണ്.
4 . ചൈനയില്‍ നവംബര്‍  11 എന്ന് പറയുന്നത് സിംഗിള്‍സ് ഡേ ആണ്, അതായത് ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് ആഘോഷിക്കുവാനുള്ള ദിനം
5 . ജപ്പാനില്‍ ഇന്ന് പൊക്കി ഡേയും പ്രേത്സ് ഡേയുമാണ്, പൊക്കി എന്ന് പറയുന്നത് ഒരു തരാം ചോക്കലേട്ടിനാല്‍ പൊതിഞ്ഞ ബിസ്കറ്റാണ്, ഇത് അക്ഴിക്കുമ്പോള്‍ ഉണ്ടാകുന്ന സൌണ്ടാണ് അതിനു ആ പേര്‍ നല്‍കിയത് പ്രേട്സേലും അതുപോലെ തന്നെ.
6 . ചില പ്രശസ്ത വ്യക്തികളുടെ ജന്മദിനം കൂടിയാണ് ഇന്ന്, നോവലിസ്റ്റ് ദോസ്തോയോസ്കി (1821), നടനായ റോബര്‍ട്ട്‌ റയാന്‍ (1909), സ്റ്റാന്ലി ടൂസി (1960), നടിയായ ഡെമി മൂരെ (1962), കാലിസ്റ്റ ഫ്ലോക്ക്ഹാര്‍ട്ട് (1964), ലെനാര്‍ഡോ ദി കാര്‍പിയോ (1974) തുടങ്ങിയവര്‍ ജനിച്ചത്‌ നവംബര്‍ 11 നാണ്
7. ജനനത്തെ പോലെ ചില പ്രശസ്ഥരുടെ മരണവും നവംബര്‍ 11 നായിരുന്നു. ഡാനിഷ് തത്വചിന്തകനായ സോറെന്‍ ക്ലെര്‍ക്കെഗാര്‍ഡ് (1855), പലസ്തീന്‍ നേതാവും നോബല്‍ സമമാണ ജേതാവുമായ യാസര്‍ അറഫാത് (2004), ഇവരെല്ലാം മരണപെട്ടത്‌ നവംബര്‍ 11 നായിരുന്നു.
8. 1992 ലെ നവംബര്‍ 11 നാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വനിതകള്‍ക്കും പുരോഹിതര്‍ ആകാനുള്ള അനുമതി നല്‍കിയത്.
9 . 1999 ലെ നവംബര്‍ 11 നാണ് ബ്രിട്ടീഷ് പാര്ലമെന്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നിന് സാക്ഷിയായത്. ഹൌസ് ഓഫ് ലോര്‍ഡ്‌സ് ആക്റ്റ് റോയല്‍ ആസ്തികള്‍ക്ക് നല്‍കിയത് അന്നാണു.
10 . നൂറു വര്‍ഷം മുമ്പ്‌ ഇതേദിവസമാണ്‌ യുഎസിനെ തണുപ്പു പുതപ്പിട്ടത്‌. നല്ല തെളിഞ്ഞ പകലില്‍ ആരും പ്രതീക്ഷിക്കാതെയാണ്‌ താപനില വൈകുന്നേരമായപ്പോഴേക്കും ഒറ്റയക്കത്തില്‍ എത്തിയത്‌. യുഎസിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായിരുന്നു. കന്‍സാസ്‌ സിറ്റിയില്‍ അന്നേദിവസം പകല്‍ 24 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടില്‍ പൊളളിയപ്പോള്‍ രാത്രി താപനില എത്തിയത്‌ മൈനസ്‌ 11.7 ഡിഗ്രിയിലേക്ക്‌. മിസോറിയിലെ സ്‌പ്രിങ്‌ഫീല്‍ഡിലും ഇതു തന്നെയായിരുന്നു അവസ്‌ഥ. 27 ഡിഗ്രി സെല്‍ഷ്യസ്‌ ചൂട്‌ എന്ന നിലയില്‍ നിന്നും രണ്ട്‌ മണിക്കൂര്‍കൊണ്ട് നാലു ഡിഗ്രിയിലേക്കും അര്‍ധരാത്രിയോടെ മൈനസ്‌ 11.ലേക്കും ഊഷ്‌മാവ്‌ താന്നു. ഒക്ലാഹോമ സിറ്റി, മിസിസിപ്പി വാലി, മിച്ചിഗണ്‍, ഇലിനോയ്‌സ്, ഇന്ത്യാന തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം പൂജ്യത്തിനും താഴെ താപനില എത്തിയപ്പോള്‍ പലരും കരുതിയത്‌ ലോകാവസാനമാണൊണ്‌. ഈ അത്യപൂര്‍വ കാലവസ്‌ഥാ വ്യതിയാനത്തിന്റെ ഓര്‍മ്മയിലാണ്‌ വീണ്ടും നൂറു വര്‍ഷത്തിനു ശേഷം തണുപ്പിന്റെ കുമ്മായമടിച്ച്‌ 11.11.11 വരുന്നത്‌.
11 . താന്ത്രിക്‌, യോഗ എന്നിവയിലെല്ലാം ഒന്ന്‌ എന്ന അക്കത്തിന്‌ വളരെ പ്രാധാന്യമുണ്ട്‌. അതുകൊണ്ടു തന്നെ 11.11.11 എ. അത്യപൂര്‍വ സംഖ്യയിലൂടെ പ്രാണായാമം നടത്തുന്നവര്‍ക്ക്‌ ഊര്‍ജ്‌ജത്തിന്റെ പുതിയ രേണുക്കളെ ശരീരത്തിലേക്ക്‌ ആവാഹിച്ചെടുക്കാനാവുമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനായി കുണ്ഡലിനി യോഗയെയാണ്‌ കൂട്ടുപിടിക്കുന്നത്‌. അതു കൊണ്ടു തന്നെ 11.11.11 നെ ആരാധിക്കുന്നവരില്‍ ഇന്ത്യക്കാരുടെ എണ്ണമായിരിക്കും കൂടുതല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.