1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2012

ബ്രിട്ടനില്‍ നിന്നും ആസ്ത്രേലിയയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത.ബ്രിട്ടന്‍ വീണ്ടും മാന്ദ്യത്തിലേക്ക് കൂപ്പു കുത്തുന്നുവെന്ന വാര്‍ത്ത വന്ന അതേ ദിവസം തന്നെ ആസ്ത്രേലിയ തിളങ്ങുന്നു എന്ന വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നു.ആ രാജ്യത്തെ സാധ്യതകളെക്കുറിച്ച് ഒരു ബ്രിട്ടീഷുകാരന്‍ തന്നെയാണ് സാക്ഷ്യപ്പെടുതുന്നത്.അതും പന്ത്രണ്ടു മക്കളുമായി യു കെ വിട്ട് വാര്‍ത്ത സൃഷ്ട്ടിച്ച ഡേവിഡ് ജോണ്സ്. ബ്രിട്ടന്‍ മുന്‍പേ വിടേണ്ടതായിരുന്നു എന്നാണ് ഇദ്ദേഹം തുറന്നു പറഞ്ഞത്. ഇദ്ദേഹം തന്റെ ഭാര്യയായ ജാക്കിയേയും പന്ത്രണ്ടു കുട്ടികളെയും കൊണ്ട് രണ്ടു ആഴ്ച മുന്‍പാണ് ആസ്ത്രേലിയയില്‍ എത്തിയത്.

നാല് മാസം മുതല്‍ പതിനെട്ടു വയസ് വരെ പ്രായം ഉള്ളവരാണ് ഇദ്ദേഹത്തിന്റെ മക്കള്‍. ഈ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഇദ്ദേഹം ആറു ജോലി ഇന്റെര്‍വ്യൂവില്‍ പങ്കെടുത്തിട്ടുണ്ട്. ഇതില്‍ ഒരു ജോലിയില്‍ അടുത്ത ആഴ്ച മുതല്‍ പ്രവേശിക്കാനുള്ള അറിയിപ്പും ലഭിച്ചു കഴിഞ്ഞു. ആസ്ത്രെലിയക്കാര്‍ തങ്ങളെ അന്യരായി കണ്ടില്ല എന്നും ഇദ്ദേഹം പറയുന്നു. തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണ് ആസ്ത്രെലിയക്കാരുടെ എന്ന് ജോണ്സ് അറിയിക്കുന്നു.

ഇതിനു മുന്‍പ് 2010ല്‍ ജോണ്സ് സര്‍ക്കാര്‍ ബെനഫിറ്റ്‌ സ്വീകരിക്കാത്തത്തിന്റെ പേരില്‍ ബ്രിട്ടനില്‍ വിവാദം ഉയര്‍ത്തിയിരുന്നു. തങ്ങളുടെ ചിലവിനായി പലപ്പോഴും അധിക സമയങ്ങളില്‍ ജോലിക്ക് പോയിട്ടാണ് ഇദ്ദേഹം കുടുംബത്തെ സംരക്ഷിച്ചത്. വര്ഷം 38000 പൌണ്ടാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം ആയിരുന്നത്. ഇതില്‍ 5000 പൌണ്ട് അധിക സമയം ജോലി ചെയ്തതിനും ബോണസുമായിട്ടാണ് ലഭിച്ചത്.

എന്നാല്‍ ബ്രിട്ടന്റെ സഹായധനങ്ങളൊന്നും തങ്ങളെ സഹായിക്കാന്‍ മതിയാകില്ല എന്ന് തിരിച്ചറിഞ്ഞ ഈ കുടുംബം ആസ്ത്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. ഈ തീരുമാനം തികച്ചും ശരിവയ്ക്കും വണ്ണമാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോയ്‌കൊണ്ടിരിക്കുന്നത്. ബ്രിട്ടണ്‍ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുവാനും ജോണ്സ് മറന്നില്ല. മുപ്പതു വര്ഷം മുന്‍പുണ്ടായിരുന്ന ബ്രിട്ടണ്‍ എന്നാണു ജോണ്സ് ആസ്ത്രേലിയയെ ഉപമിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.