1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2011

വിവാഹത്തിന് മുന്‍പ് കുഞ്ഞുണ്ടാവുകയും അവരെ വളര്‍ത്തി ലീവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ തുടര്‍ന്നതും ഒടുവില്‍ അടിച്ചു പിരിയുന്നതുമൊക്കെ ബ്രിട്ടനിലെ പതിവ് കാഴ്ചകളാണ്, എന്നാല്‍ ഈ രീതികളില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് പതിമൂന്നും പതിനഞ്ചും വയസ്സില്‍ അച്ഛനമ്മമാരായ മൈക്കള്‍ ഫെര്‍നാണ്ടസിന്റെയും ചെറില്‍ ഹോയിടെന്റെയും പ്രണയം. പതിമൂന്നാം വയസ്സില്‍ അച്ഛനായപ്പോള്‍ മൈക്കളിനോടും ചെറിനോടും പലരും പറഞ്ഞുവത്രേ നിങ്ങളുടെ ഈ ബന്ധം അധികകാലം നില നില്‍ക്കില്ലെന്ന്. പക്ഷെ ഗ്രേറ്റ് മാഞ്ചസ്ട്ടറിനടുത്തുള്ള കസ്ട്ടല്‍ടനില്‍ ജീവിക്കുന്ന ഈ പങ്കാളികള്‍ ഒരുമിച്ചു ജീവിച്ചു, ഇപ്പോള്‍ അവര്‍ക്ക് മൊത്തം മൂന്നു മക്കളുമുണ്ട്.

ഇപ്പോള്‍, ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഓക്സ്ഫോര്‍ഡ് റോഡിലുള്ള മാഞ്ചസ്റ്റര്‍ മ്യൂസിയത്തില്‍ വെച്ച് വിവാഹിതരാകുന്ന ആദ്യ പങ്കാളികള്‍ എന്ന ബഹുമതിയോടു കൂടി അവര്‍ വിവാഹം ചെയ്തിരിക്കുന്നു. ഇതില്‍ ഏറെ കൌതുകം എന്തെന്ന് വെച്ചാല്‍ മക്കളായ ലിയാം, ബ്ര്യാന്‍ , ആര്‍ച്ചി എന്നിവരാണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത് എന്നതാണ്! ഒന്‍പതുകാരനായ ലിയാമായിരുന്നു ബെസ്റ്റ് മാന്‍ മൂന്നു വയസ്സുള്ള ബ്ര്യാന്‍ പേജ്ബോയും ആയിരുന്നു.

ഇപ്പോള്‍ 22 വയസ്സുള്ള മൈക്കള്‍ പറയുന്നത് വിവാഹം അവരുടെ അവസാന തീരുമാനമായിരുന്നു എന്നാണു. അതാണ്‌ ഇത്രയും കാലം വിവാഹതിനായ് എടുക്കേണ്ടി വന്നത്. ഫോസ്സില്‍ ഗാലറി അധികൃതര്‍ നടത്തിയ വിവാഹത്തിന് വേണ്ടിയുള്ള ഒരു മത്സരത്തില്‍ വിജയികള്‍ ആയതിനെ തുടര്‍ന്നാണ്‌ അവരുടെ സ്വപനമായിരുന്ന വിവാഹത്തിന് അവര്‍ക്ക് അവസരം ലഭിച്ചത്.

2003 ല്‍ ലിയാമിനെ പ്രസവിച്ച ശേഷം ചെരിനു തുടര്‍ന്നു സ്കൂളില്‍ പോയുള്ള പഠിത്തം സാധ്യമായില്ല എങ്കിലും കൌണ്‍സില്‍ നടത്തുന്ന ക്ലാസ്സുകളില്‍ അവര്‍ പോയിരുന്നു. എന്നാല്‍ മൈക്കള്‍ തന്റെ രക്ഷിതാക്കളുടെ കൂടെ താമസിച്ച് പഠനം തുടര്‍ന്നു, അതേസമയം ക്ലാസ്സ് കഴിഞ്ഞുള്ള നേരങ്ങളില്‍ റെസ്റ്റോറണ്ടിലെ പാത്രം കഴുകുന്ന ജോലി ചെയ്യുന്നുമുണ്ടായിരുന്നു.

ചെറില്‍(24) പറയുന്നു: ” അവന്‍ സ്കൂള്‍ വിട്ടാല്‍ വേഗം വരിക എന്റെ അരികിലേക്കായിരുന്നു, അല്‍പ നേരം എനിക്കൊപ്പം ചിലവഴിച്ച ശേഷം അവന്‍ റെസ്റ്റോറണ്ടിലെ ജോലിക്ക് പോകും”. എന്നാല്‍ തൊഴിലില്ലായ്മ രൂക്ഷമായ ബ്രിട്ടനിലെ ഈ കാലഘട്ടത്തില്‍ പോലും ഒരാഴ്ചയില്‍ കൂടുതല്‍ മൈക്കളിനു ജോലിയില്ലാതെ ഇരിക്കേണ്ടി വന്നിട്ടില്ല, കാരണം എന്ത് ജോലിയും ചെയ്യാന്‍ അവന്‍ തയ്യാറായിരുന്നു. തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയാണ് ഈ ബന്ധം ഇങ്ങനെ നില നില്‍ക്കാന്‍ ഒരു കാരണമെന്ന് പറയാനും ഈ പങ്കാളികള്‍ മടിക്കുന്നില്ല.

എന്തൊക്കെയായാലും ഭാഗ്യമുള്ളവരാണ് ഇവരെന്ന് നിസംശയം പറയാം, റോക്ക് റേഡിയോയുടെ വിവാഹ സമ്മാനത്തിനുള്ള മത്സരത്തിന്റെ ഷോര്‍ട്ട് ലിസ്റ്റിലാണ് ഇവര്‍ ഇപ്പോള്‍ ഇടം കണ്ടെത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.