1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2011

നാല് വര്‍ഷത്തിലധികമായി വ്യക്തമായ യോഗ്യതയൊന്നുമില്ലാതെ നൂറ് കണക്കിന് രോഗികളെ നേഴ്സെന്ന പേരില്‍ പരിചരിച്ച വനിത ഒടുവില്‍ പോലീസ് പിടിയിലായി. പോലീസിന്റെ കയ്യിലകപ്പെടുന്നതുവരെ 1400 ല്‍ അധികം രോഗികളെ ഈ 46 വയസുകാരി ശുശ്രൂഷിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം ഈ സ്ത്രീ പങ്കാളിയായ കേന്റിന്റെ മേഡ്വയില്‍ നടന്ന നാല് സര്‍ജറികളെ പറ്റിയും പോലീസ് അന്വേഷിച്ചു വരികയാണ്.

കുട്ടികളടക്കം നിരവധി രോഗികള്‍ക്ക് വാക്സിനേഷന്‍ അടക്കമുള്ള ചികിത്സകള്‍ ഇവര്‍ നല്‍കിയിട്ടുണ്ടെന്ന് കരുതുന്നു. 2006 ആഗസ്റ്റ്‌ മുതല്‍ 2010 സെപ്റ്റംബര്‍ കാലയളവില്‍ ചാതം, ഗില്ലിംഗ്ഹാം, ബ്രോമ്പ്‌ടണ്‍, വിഗ്മോര്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ ജോലി ചെയ്തിട്ടുണ്ടത്രേ! കേന്റിലെയും മേഡ്വെയിലെയും എന്‍എച്ച്എസ് ചീഫ്സ് പറയുന്നത് ആരോപണവിധേയയായ സ്ത്രീ ഹെല്‍ത്ത് കെയര്‍ അസിസ്റ്റണ്ട് ആണെന്നും പക്ഷെ യോഗ്യതയില്ലാഞ്ഞിട്ടും അവര്‍ രജിസ്റ്റെര്‍ഡ്‌ നേഴ്സായി വ്യാജ തൊഴില്‍ ചെയ്യുകയായിരുന്നുവെന്നുമാണ്.

അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസെക്സ് സീരിയസ് ക്രൈം ഡയറകറ്ററേറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ റോബ് വിന്‍സന്‍ മിഡ്‌-വേല്‍സ് സ്വദേശിയായ ഈ സ്ത്രീയെ ജാമ്യത്തില്‍ വിട്ടതായി അറിയിച്ചു. എന്തൊക്കെയായാലും മിഡ്‌വേയിലെ എന്‍എച്ച്എസ് പറയുന്നത് വേണ്ടത്ര യോഗ്യതയില്ലെങ്കിലും ഈ സ്ത്രീയുടെ പേരില്‍ യാതൊരു പരാതിയോ പ്രശ്നങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ്. വ്യാജയാണെങ്കിലും ഇവര്‍ പരിചരിച്ച രോഗികള്‍ക്കാര്‍ക്കും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം! അതേസമയം ഇവര്‍ എസെക്സിലും പ്രാക്റ്റീസ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യകതമായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.