1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

ലക്ഷ്മി മിത്തലിന്റെ ഒയില്‍ പ്ലാന്റ് വികസിപ്പിക്കാന്‍ 15 മില്യണിന്റെ യുകെ സഹായം. യുകെയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ലക്ഷ്മി മിത്തലിന്റെ കമ്പനി വികസിപ്പിക്കാന്‍ ഗവണ്‍മെന്റ് ഫണ്ടില്‍ നിന്ന് പണം നല്‍കുന്നതിനെതിരേ വിവാദം പുകഞ്ഞു തുടങ്ങി. ലോക ബാങ്കില്‍ നിന്ന് 295 മില്യണ്‍ ലോണെടുക്കാനാണ് ലക്ഷ്മി മിത്തല്‍ പ്ലാന്‍ ചെയ്യുന്നത്. ഇതില്‍ 15 മില്യണ്‍ ആനുപാതികമായി ബ്രിട്ടന്‍ നല്‍കണം.

ഇന്ത്യന്‍ വംശജനായ ലക്ഷ്മി മിത്തലിന്റെ എനര്‍ജി മേഖലയിലെ നിക്ഷേപത്തിന്റെ നാല്പത്തിയൊന്‍പത് ശതമാനവും റിഫൈനറി മേഖലയിലാണ്. 12.7 ബില്യണ്‍ പൗണ്ടിന്റെ ആസ്തിയാണ് ലക്ഷ്മി മിത്തലിന്റെ കുടുംബത്തിനുള്ളത്. ലോക ബാങ്കിന്റെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്ത് നടത്തുന്ന നിരവധി സ്ഥാപനങ്ങളില്‍ ഒന്നു മാത്രമാണ് ഈ റിഫൈനറി പ്രോജക്ടും. ഐഎഫ്‌സിയിലേക്ക് ബ്രിട്ടന്‍ മുന്‍കൂട്ടി 650 മില്യണ്‍ പൗണ്ട് നല്‍കി കഴിഞ്ഞു. അതായത് ഇതിനുവേണ്ട മൂലധനത്തിന്റെ 0.7 ശതമാനം.

ബ്രിട്ടന്‍ നല്‍കുന്ന സഹായം ഒരു വര്‍ഷം 12 ബില്യണായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മിത്തലിന്റെ കമ്പനിക്ക് 15 മില്യണ്‍ സഹായധനം അനുവദിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിക്കുന്നത്. എന്നാല്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കുള്ള സഹായധനം വെട്ടിക്കുറയ്ക്കുന്നതിന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് മേല്‍ സമ്മര്‍ദ്ദമുണ്ട്.

എന്നാല്‍ പിന്‍വാതില്‍ നീക്കത്തിലൂടെയാണ് മിത്തല്‍ ലോണ്‍ സംഘടിപ്പിച്ചതെന്ന ആക്ഷേപം ആരും ഉ്ന്നയിച്ചിട്ടില്ല. ശരിയായ നീക്കത്തിലൂടെയാണ് ലോണ്‍ കിട്ടിയതെന്ന് മിത്തലിന്റെ വക്താവും അറിയിച്ചു. എന്തിനാണ് ലോണ്‍ എന്ന ചോദ്യത്തിന് കമ്പനിയുടെ വികസത്തിന് പണം കിട്ടാവുന്ന എല്ലാ വഴികളും സമീപിച്ചു. അതിലൊന്നായിരുന്നു യുകെയുടെ സഹായധനവും. എന്നായിരുന്നു മറുപടി. സഹായധനം വായ്പയായിട്ടാണ് നല്‍കുന്നത് എന്നതിനാല്‍ പലിശ സഹിതം പണം ഗവണ്‍മെന്റിന് തന്നെ തിരികെ ലഭിക്കും. എന്നാല്‍ ഇടപാടിനെ കുറിച്ച് പ്രതികരിക്കാന്‍ വേള്‍ഡ്ബാങ്ക് വിസമ്മതിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.