അമ്മയുടെ കണ്ണൊന്നു തെറ്റിയ നിമിഷത്തില്‍ വാഷിംഗ് മെഷീനില്‍ കയറിയ രണ്ടു വയസുകാരി പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങി.മൂന്നു മണിക്കൂറോളം കുടുങ്ങിയ കുട്ടിയ ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തി വാഷിംഗ് മെഷീന് ഒന്നൊന്നായി പൊളിച്ചാണ് പുറത്തെടുത്തത്. സംഭവം നടന്നത് ചൈനയിലെ ബെന്ഗ്ബു പ്രവിശ്യയിലാണ്.
മുകളില്‍ നിന്നു അടയ്ക്കുന്ന മെഷീനില്‍ ആകാംക്ഷ പൂണ്ട രണ്ടു വയസുകാരി ലിന ലൂ കയറിയത് അമ്മയുടെ കണ്ണ് വെട്ടിച്ചാണ്.തിരക്കിട്ട കയറ്റത്തിനിടയില്‍ കുട്ടിയുടെ കാല് മെഷീനില്‍ കുരുങ്ങുകയായിരുന്നു.ഭാഗ്യത്തിന് കുട്ടി മെഷീന് ഓണ്‍ ചെയ്തില്ല.എങ്കില്‍ സ്ഥിതിഗതി കൂടുതല്‍ വഷളാവുമായിരുന്നു.
സമാനമായ ഒരു സംഭവം ചൈനയില്‍ 2010 ല്‍ നടന്നിരുന്നു.അന്നും മെഷിന് പൊളിച്ചാണ് കുട്ടിയെ പുറത്തെടുത്തത്.ആ സംഭവത്തില്‍ നിന്നും പ്രജോദനം ഉള്‍ക്കൊണ്ടാണ് ഇത്തവണ രണ്ടു വയസുകാരി ഈ സാഹസം ചെയ്തതെന്ന് തമാശരൂപേണ ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അന്നത്തെ വീഡിയോ ചുവടെ കൊടുക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല