മദ്യം വല്ലാത്ത പ്രശ്നക്കാരനാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അമിതമദ്യപാനം മറ്റെന്തിനെക്കാളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും എല്ലാവര്‍ക്കുമറിയാം. മദ്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഏതാണ്ട് എല്ലാവര്‍ക്കുംതന്നെ അറിയാവുന്ന കാര്യമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ കാര്യങ്ങളെ ഗൗരവത്തോടെ അല്പകൂടി ഉറപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ മദ്യപാനംമൂലം മാത്രം മരണമടയാന്‍ പോകുന്നത് ഏതാണ്ട് 210,00൦ പേരാണ്. ഇംഗ്ലണ്ടിലും വെയ്ല്സിലുമായിട്ടാണ് ഇത്രയും പേര് മരണമടയാന്‍ പോകുന്നത്. ഇവിടങ്ങളില്‍ ഉയര്‍ന്നുവരുന്ന മദ്യപാനത്തിന്റെ അളവും മരണങ്ങളുടെ കണക്കുംതമ്മില് അഭേദ്യമായ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. സര്‍ക്കാരിന്റെ മദ്യനയം പ്രശ്നങ്ങളെ രൂക്ഷമാക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് പ്രൊഫ. സര് ഇയാന്‍ ഗില്‍മോര്‍ പറഞ്ഞത്.
1980ല്‍ സോവിയറ്റ് യൂണിയനില്‍ വില കൂട്ടിയപ്പോള്‍ മദ്യവുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം പന്ത്രണ്ട് ശതമാനമായി ഉയര്‍ന്നുവെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുപത് വര്‍ഷത്തിനുള്ളില്‍ മരിക്കുന്ന 210,000 പേര് കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലമായിരിക്കും. എന്നാല്‍ അതുകൂടാതെയുള്ള അപകടങ്ങളും മറ്റും ഉണ്ടാക്കുന്ന മരണങ്ങള് വേറെയും ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല