ബ്രിട്ടണ്‍ ആകെ മാറിപ്പോയെന്ന വാചകത്തോടെ തുടങ്ങുന്നതായിരിക്കും നല്ലത്. കാരണം. ആ രീതിയിലാണ് ബ്രിട്ടണിലെ കാര്യങ്ങളുടെ പോക്ക്. എല്ലാത്തിനും വിലകൂടുന്നു. നികുതി കൂടുന്നു. കുറയുന്നത് ആകപ്പാടെ ശമ്പളം മാത്രമാണ് എന്ന അവസ്ഥയിലാണ് ജനങ്ങള്‍. ഇനി വാര്‍ത്തയിലേക്ക് വരാം. എന്‍എച്ച്എസ് ആശുപത്രികളില്‍ പാര്‍ക്കിംങ്ങ് ഫീസ് കൂട്ടാന്‍ പോകുന്നുവെന്നതാണ് വാര്‍ത്ത. 28% മാനം എന്‍എച്ച്എസ് ആശുപത്രികളിലും ഇനിമുതല്‍ പാര്‍ക്കിംങ്ങ് ഫീസ് കൂടുതല്‍ ഈടാക്കും. രോഗികളെ ശുശ്രൂഷിക്കുന്ന കാര്യത്തില്‍ സൗജന്യങ്ങള്‍ എടുത്ത് കളയാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ പാര്‍ക്കിംങ്ങ് ഫീസും കൂട്ടാന്‍ ശ്രമിക്കുകയാണ്.
രോഗികളുടെയും സന്ദര്‍ശകരുടെയും പാര്‍ക്കിംങ്ങ് ഫീസില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് അറിയുന്നത്. നാലിലൊന്ന് ആശുപത്രികളിലും ഫീസ് കൂട്ടുമെന്നും സൂചനയുണ്ട്. ഇംഗ്ലണ്ടിലെ ആശുപത്രികള്‍ ഇപ്പോള്‍തന്നെ മില്യണ്‍ കണക്കിന് പൗണ്ടാണ് ഓരോ വര്‍ഷവും പാര്‍ക്കിംങ്ങ് ഫീസ് ഇനത്തില്‍ ഈടാക്കുന്നത്. കൂടാതെയാണ് ഇപ്പോള്‍ പാര്‍ക്കിംങ്ങ് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നത്. 197 ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും പാര്‍ക്കിംങ്ങ് ഫീസ് കൂട്ടുമെന്നാണ് അറിയുന്നത്.
മണിക്കൂറിന് അമ്പത് പെന്‍സ് ആയിരുന്ന പാര്‍ക്കിംങ്ങ് ഫീസ് ഒരു പൗണ്ട് വരെയാകാനുള്ള സാധ്യതയാണ് കാണുന്നത്. ചില ആശുപത്രികള്‍ 112%വരെയാണ് പാര്‍ക്കിംങ്ങ് ഫീസില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. ചില ആശുപത്രികളില്‍ മണിക്കൂറിന് 1.42 പൗണ്ട് വരെ ഈടാക്കാനാണ് തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല