1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2011

ഹൌസിംഗ് മാര്‍ക്കറ്റിലെ മാന്ദ്യം മുതലാക്കി ബ്രിട്ടീഷുകാര്‍ രണ്ടാം വീട് വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ബ്രിട്ടനിലെ ചില സ്ഥലങ്ങളില്‍ പകുതിയിലധികം വീടുകളും ഇത്തരത്തിലുള്ള രണ്ടാം വീടുകള്‍ ആണത്രേ.ആദ്യ വീട് വാങ്ങി അത്യാവശ്യം സെറ്റില്‍ അയ മലയാളികളും രണ്ടാമത്തെ വീട് വാങ്ങാനുള്ള തത്രപ്പാടിലാണ്.പത്തുവര്‍ഷം മുന്‍പ് കുടിയേറിയ മിക്ക മലയാളികള്‍ക്കം രണ്ടും മൂന്നും വീട് ഇപ്പോള്‍ സ്വന്തമായുണ്ട്.

റിപ്പോര്‍ട്ട് പറയുന്നത് രണ്ടാമതായ് വീടുകള്‍ വാങ്ങിക്കുന്നവരില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ്. പലരും തങ്ങളുടെ ഒഴിവു വേളകള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് ഇങ്ങനെ വീടുകള്‍ വാങ്ങിക്കുന്നത്, എങ്കിലും കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടനില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവും, വാടകനിരക്കില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവും വെച്ച് നോക്കുമ്പോള്‍ സാമ്പത്തികമായ ഒരു താല്പര്യം ഈ പ്രവണതയ്ക്ക് പുറകില്‍ ഇല്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് ഒരു നിക്ഷേപം തന്നെയാണ്.

ഷെപ്പി ദ്വീപിലെ സ്ഥലങ്ങളാണ് ഇത്തരക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്, ഇവിടെയുള്ള വീടുകളില്‍ 65 ശതമാനവും ഇത്തരത്തിലുള്ള രണ്ടാം വീടുകളാണ്. റോക്ക്, പാട്സ്റ്റോ, ട്രെബതെരിക്ക് തുടങ്ങിയ കോര്‍നിക്ക് ടൌണുകളിലും ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്‌, ഈ സ്ഥലങ്ങളില്‍ ഉള്ള വീടുകളില്‍ പകുതിയിലധികവും ഇത്തരത്തിലുള്ളതാണ്. സുഫ്ഫോള്‍ക്കും വൈറ്റ് ദ്വീപും ഇക്കൂട്ടത്തില്‍ പെടും.എന്നാല്‍ മലയാളികള്‍ രണ്ടാം വീട് വാങ്ങുന്നത് കൂടുതലും തങ്ങളുടെ വീടിരിക്കുന്ന ടൌണില്‍ തനെയാണ്.

ചിലര്‍ക്ക് ഇതൊരു ആഡംബരം ആണെങ്കില്‍ ഭൂരിപക്ഷം ആളുകള്ക്കും ഇതൊരു നിക്ഷേപമാണ്, ഇത്തരം വീടുകളില്‍ മുടക്കുന്ന പണം തങ്ങള്‍ അവിടെ താമസിക്കാത കാലങ്ങളില്‍ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കി അവര്‍ തിരിച്ചു പിടിക്കും. ഏകദേശം 250,000 ഇങ്ങനെയുള്ള വീടുകള്‍ ഇപ്പോള്‍ ബ്രിട്ടനില്‍ ഉണ്ടെന്നാണ് കണക്കുകള്‍ നല്‍കുന്ന വിവരം.

ഉള്‍നാടുകളിലാണ് പലരും ഇത്തരം വീടുകള്‍ വാങ്ങുന്നത് എന്നതിനാല്‍ അവിടെയുള്ള സാധാരണക്കാരെയാണ് ഇത് സാരമായ് ബാധിക്കുന്നത്. അവര്‍ക്കവിടെ താമസിക്കാന്‍ വീട് കിട്ടാത്ത അവസ്ഥയാണ് ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.