1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2011

ഹൈദരാബാദ്: ഒരാഴ്ച്ചയ്ക്കുള്ളില്‍ 350 കോടി അടയ്ക്കണമെന്ന് മഹീന്ദ്ര-സത്യത്തിന് ആന്ധ്രപ്രദേശ് ഹൈക്കോടിയുടെ നിര്‍ദേശം. 267 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മഹീന്ദ്ര-സത്യം ഇന്‍കംടാക്‌സ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് പൂര്‍ണമായും ബോധിപ്പിക്കുന്നതിന് മുമ്പായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിനെ സമീപിക്കരുതെന്നും കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ജയിലില്‍ കഴിയുന്ന രാമലിംഗ് രാജു നടത്തിയ തട്ടിപ്പിന്റെ ഫലമായാണ് തങ്ങള്‍ക്ക് നികുതിയടക്കേണ്ടി വന്നിരിക്കുന്നതെന്ന് സത്യം-മഹീന്ദ്ര അറിയിച്ചു.

മഹീന്ദ്രയുടെ ബാങ്ക് അക്കൗണ്ട് നേരത്തേ കോടതി മരവിപ്പിച്ചിരുന്നു. നിര്‍ദ്ദേശിച്ച തുക അടച്ചാല്‍ മാത്രമേ അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കാനാവൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.