1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2011


സണ്ണി ജോസഫ്‌ FCA

അടുത്ത മാസം മുതല്‍ 35000 പൌണ്ടിന് മുകളില്‍ ശമ്പളമുള്ളവര്‍ 40 ശതമാനം ടാക്സ് കൊടുക്കേണ്ടി വരുമോ ? അതേ സമയം 42000 പൌണ്ട് വരെ ശമ്പളമുള്ളവര്‍ ബേസ് റേറ്റ് ടാക്സ് കൊടുത്താല്‍ മതിയെന്നും പറയുന്നു .ഇതില്‍ ഏതാണ് സത്യം. ഹള്ളില്‍ നിന്നുള്ള ഒരു ബാന്‍ഡ് 6 സ്റ്റാഫ് നഴ്സ് ഞങ്ങളോട് ഇമെയില്‍ വഴി എഴുതി ചോദിച്ചതാണിത്.അടുത്ത കാലത്തായി യു കെയിലെ ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമത്തില്‍ ടാക്സ് സംബന്ധമായ വിവരങ്ങള്‍ തുടര്‍ച്ചയായി തെറ്റായി പ്രസിദ്ധീകരിച്ചത് വായനക്കാരില്‍ കണ്ഫ്യൂഷന്‍ ഉണ്ടാക്കിയിരുന്നു.

ഇത്തരുണത്തില്‍ ടാക്സ് സംബന്ധമായ സംശയങ്ങള്‍ക്ക് സാമ്പത്തിക രംഗത്തെ വിദഗ്ദര്‍ മറുപടി നല്‍കുന്നു.

എന്താണ് പെഴ്സണല്‍ അലവന്‍സ് ?

നിങ്ങളുടെ വാര്‍ഷിക ശമ്പളത്തിലെ നികുതിരഹിതമായുള്ള ഭാഗമാണ് പെഴ്സണല്‍ അലവന്‍സ്.2011 ഏപ്രില്‍ 6 മുതല്‍ 2012 ഏപ്രില്‍ 5 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ പെഴ്സണല്‍ അലവന്‍സ് 7475 പൌണ്ടാണ്.ഉദാഹരണത്തിന് നിങ്ങളുടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ ശമ്പളം 7475 പൌണ്ടോ അതില്‍ കുറവോ ആണെങ്കില്‍ (ആഴ്ചയില്‍ 144 പൌണ്ട് അല്ലെങ്കില്‍ മാസത്തില്‍ 623 പൌണ്ട് ) നിങ്ങള്‍ ഒരു പെന്‍സ് പോലും ടാക്സ് നല്‍കേണ്ടതില്ല.

കഴിഞ്ഞ ദിവസം ചാന്‍സലര്‍ അവതരിപ്പിച്ച ബജറ്റില്‍ 2012 -13 വര്‍ഷത്തെ പെഴ്സണല്‍ അലവന്‍സ് 8015 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.അതിനര്‍ത്ഥം 2012 -13 വര്‍ഷത്തില്‍ വാര്‍ഷിക ശമ്പളത്തില്‍ 8015 വരെയുള്ള തുകയ്ക്ക് ടാക്സ് നല്‍കേണ്ട

എന്താണ് ടാക്സബിള്‍ ഇന്‍കം ?

നിങ്ങളുടെ വാര്‍ഷിക ശമ്പളത്തില്‍ നിന്നും പെഴ്സണല്‍ അലവന്‍സ് കുറയ്ക്കുമ്പോള്‍ കിട്ടുന്ന തുകയാണ് ടാക്സബിള്‍ ഇന്‍കം.ഉദാഹരണത്തിന് നിങ്ങളുടെ വാര്‍ഷിക ശമ്പളം 25000 പൌണ്ട് ആണെങ്കില്‍ പെഴ്സണല്‍ അലവന്‍സ് ആയ 7475 കുറച്ചുള്ള 17525 പൌണ്ടിന് മാത്രമേ ടാക്സ് നല്‍കേണ്ടതുള്ളൂ.(25000 – 7475 = 17525 ).കുറച്ച് കൂടി വിശദമായി പറഞ്ഞാല്‍ നിങ്ങളുടെ ടാക്സബിള്‍ ഇന്‍കം (ടാക്സ് കൊടുക്കേണ്ട വരുമാനം ) 17525 പൌണ്ടാണ്

എത്ര ശതമാനമാണ് ഇന്‍കം ടാക്സ് ?

പ്രധാനമായും മൂന്ന് നിരക്കുകളിലാണ് ടാക്സ് കണക്കാക്കുന്നത്

ബേസിക് റേറ്റ് : 20 ശതമാനം (0 – 35000 ടാക്സബിള്‍ ഇന്‍കം ഉള്ളവര്‍ )
ഹയര്‍ റേറ്റ് : 40 ശതമാനം (35001 – 150000 ടാക്സബിള്‍ ഇന്‍കം ഉള്ളവര്‍)
അഡീഷണല്‍ റേറ്റ് : 50 ശതമാനം (150001 -ന് മുകളില്‍ ടാക്സബിള്‍ ഇന്‍കം ഉള്ളവര്‍)

25000 പൌണ്ട് വാര്‍ഷിക ശമ്പളം കിട്ടുന്നയാള്‍ എത്ര ടാക്സ് കൊടുക്കേണ്ടി വരും ?

ആദ്യത്തെ 7475 @ 0 % = 0 (ബേസിക് അലവന്‍സിനു ടാക്സ് കൊടുക്കേണ്ട)
ബാക്കിയുള്ള 17525 @ 20 % = 3505 പൌണ്ട്

——————————————————————————————–

മൊത്തം വാര്‍ഷിക ശമ്പളം = 25000

കൊടുക്കേണ്ട ഇന്‍കം ടാക്സ് = 3505 പൌണ്ട്

(ഈ ടാക്സ് മാസാമാസം ആനുപാതികമായി ശമ്പളത്തില്‍ നിന്നും പിടിക്കുകയാണ് തൊഴിലുടമകള്‍ ചെയ്യുന്നത്)

35000 പൌണ്ട് വാര്‍ഷിക ശമ്പളമുള്ളവര്‍ 40 ശതമാനം കൊടുക്കണമെന്ന് പറയുന്നത് ശരിയാണോ ?

ശരിയല്ല.ഇത് പൂര്‍ണമായും തെറ്റായ വസ്തുതയാണ് .2011 – 12 സാമ്പത്തിക വര്‍ഷത്തില്‍ 42475 പൌണ്ടില്‍ കൂടുതല്‍ ശമ്പളം കിട്ടുന്നവരാണ് 40 ശതമാനം ഇന്‍കം ടാക്സ് കൊടുക്കേണ്ടത്.

ആര്‍ക്കാണ് 50 ശതമാനം ടാക്സ് നിരക്ക് ബാധകമാവുക

150000 പൌണ്ടില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്കാണ് ഉയര്‍ന്ന നിരക്കായ 50 ശതമാനം ടാക്സ് കൊടുക്കേണ്ടി വരുക.

എന്താണ് ടാക്സ് കോഡ്‌

സാധാരണഗതിയില്‍ അതാത് വര്‍ഷത്തെ പേഴ്സണല്‍ അലവന്സിന്റെ ആദ്യത്തെ മൂന്ന് അക്കങ്ങളോട് L ചേര്‍ക്കുന്നതായിരിക്കണം നിങ്ങളുടെ ടാക്സ് കോഡ്‌ . ഉദാഹരണത്തിന് 2011 -12 വര്‍ഷത്തിലെ ടാക്സ് കോഡ് 747L ആയിരിക്കണം. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ കോഡ് മാറിയെന്നിരിക്കും.

ഈ വിഷയത്തില്‍ കൂടുതല്‍ സംശയം ഉള്ളവര്‍ contact@nrimalayalee.co.uk എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.