1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2012

കുടിയേറ്റക്കാര്‍ക്കെതിരെ വീണ്ടും ആരോപണങ്ങള്‍ ഉയരുന്നു. 370,000 കുടിയേറ്റക്കാരാണ് ജോലിചെയ്യാതെ വീടില്ലാത്തവര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും ആയുള്ള സര്‍ക്കാര്‍ ബെനഫിറ്റ്‌ കൈപറ്റുന്നതെന്ന്‍ വീണ്ടും റിപ്പോര്‍ട്ടുകള്‍. ജോലി ലഭിക്കാത്ത,വീടിലാത്ത കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ ഒരു തുക നല്കിപോരുന്നുണ്ട്. ഇത് ഖജനാവ് കാലിയാക്കുന്നതായാണ് പരാതി. ബ്രിട്ടനിലെ ജനങ്ങള്‍ക്ക്‌ ഇതിനാലെ ഒരു വര്ഷം പല ബില്ല്യന്‍ ആണ് നികുതിയിനത്തില്‍ നഷ്ട്ടം എന്നും റിപ്പോര്‍ട്ട് തുറന്നടിച്ചു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ വിസ കാലാവധി കഴിഞ്ഞാല്‍ തിരിച്ചു പോകേണ്ടതായിട്ടാണ് നിയമം.

എന്നാല്‍ ഈ തുറന്ന റിപ്പോര്‍ട്ട് പല വിവാദങ്ങളെയും മനപ്പൂര്‍വ്വം ഇതിലേക്ക് വലിച്ചിഴക്കയാണ്. ബ്രിട്ടന്റെ സാമ്പത്തികഉയര്‍ച്ചക്ക് കുടിയേറ്റക്കാര്‍ എത്രമാത്രം സഹായകരമാണ് എന്ന് ഇതിനിടയില്‍ പല സാമ്പത്തിക വിദഗ്ദരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടയിലാണ് കുടിയേറ്റക്കാര്‍ക്ക് മേല്‍ കുറ്റം ചാരിക്കൊണ്ട് ഈ റിപ്പോര്‍ട്ട് പുറത്ത്‌ വന്നിരിക്കുന്നത്. ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പ്രയോജനം കൈപറ്റുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ്‌ കാഴ്ച്ചയില്‍പ്പെട്ടതായി അഭിപ്രായപ്പെട്ടു. രാജ്യത്തിന് ഗുണകരമായി ജോലി ചെയ്യുന്നവരെ മാത്രം പ്രവേശിപ്പിക്കുന്ന തരത്തിലുള്ള ഇമിഗ്രേഷന്‍ സംവിധാനം നിലവില്‍ വരുത്തുന്നതിനായി ശ്രമിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അവകാശപ്പെട്ടവര്‍ക്കുമാത്രം പ്രയോജനം ലഭ്യമാകുന്ന രീതിയില്‍ ഇനി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോകും. 370,000ത്തില്‍ 258,000 പേര്‍ യൂറോപ്പിന് വെളിയില്‍ നിന്നുമുള്ളവരാണ്. ജോബ്‌ സീക്കെഴ്സ് അലവന്‍സ്‌ ആഴ്ചയില്‍ 67.50 പൌണ്ടാണ്. ജോലി ചെയ്യനാകാത്തവരുടെത് ഇത് 94.25 ആണ്. ബ്രിട്ടനിലെ ജനങ്ങളുടെ താഴ്ന്ന വിദ്യാഭ്യാസമാണ് മറ്റു രാജ്യങ്ങളില്‍ നിന്നും മികച്ച ജോലിക്കാരെ തേടുന്നതിനു ഇടയാക്കിയത്.

അതിനാല്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുകയും അങ്ങിനെ അവരെ ജോലി ചെയ്യുവാന്‍ പ്രാപ്തരാക്കുകയുമാണ് ചെയ്യേണ്ടതെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും കുടിയേറ്റക്കാര്‍ ബ്രിട്ടന്റെ സാമ്പത്തികനിലയെ പോഷിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന സത്യം ആരാലും മറച്ചുവയ്ക്കാന്‍ സാധിക്കില്ല എന്നുറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.