1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2011

നിറയെ സ്വപനങ്ങളുമായി ജീവിക്കുമ്പോഴായിരിക്കും ചിലരെ അകാലത്തില്‍ മരണം കൂട്ടിക്കൊണ്ടു പോകുക, ഇതില്‍ പത്തില്‍ നാല് പേരെയും മരണം ഒറ്റയടിക്ക് കീഴടക്കാതെ പതിയെ പതിയെ കാര്‍ന്ന് തിന്നുകയാണത്രേ, അതും കാന്‍സറിന്റെ രൂപത്തില്‍. അകാലമരണത്തിനു കാരണക്കാരായി എയിഡ്സ്, സ്ട്രോക്ക്, ഹൃദ്രോഗം, കൊലപാതകം, ആത്മഹത്യ എന്നിങ്ങനെ പലതുമുണ്ടെങ്കിലും ആണായാലും പെണ്ണായാലും നാല്പതു ശതമാനത്തിലധികം പേരുടെയും അകാല മരണത്തിനു കാരണം കാന്‍സര്‍ ആണെന്നുള്ള വിവരമാണ് കാന്‍സര്‍ റിസര്‍ച്ച് യുകെ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

25 നും 74 നും ഇടയില്‍ പ്രായമുള്ള അകാല മരണം സംഭവിച്ച ആളുകളുടെ വിവരങ്ങളെ അപഗ്രഥിച്ചതില്‍ നിന്നാണ് കൊലചെയ്യപെട്ടവരെക്കാളും ആതമഹത്യ ചെയ്തവരെക്കാളും ആക്സിഡണ്ടില്‍ മരണപ്പെട്ടവരേക്കാളും എത്രയോ അധികമാണ് കാന്‍സര്‍ കവര്‍ന്നെടുത്ത ജീവിതങ്ങള്‍ എന്ന് കണ്ടെത്തൈയിരിക്കുന്നത്. യുകെയില്‍ മാത്രം ഓരോ വര്‍ഷവും കാന്‍സര്‍ മൂലം 76000 ആളുകളാണ് അകാലത്തില്‍ മരണപ്പെടുന്നത്, അതേസമയം ഹൃദ്രോഗം മൂലം അകാലത്തില്‍ മരിക്കുന്നത് 28000 പേരും (15%), ശ്വാസകോശ സംബന്ധരോഗങ്ങള്‍ മൂലം 17000 (9%) പേരുമാണ്. ഇതിനൊപ്പം തന്നെ ദഹനവ്യവസ്ഥയിലെ തകരാറുകളും അകാലമാരനങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ്.

ഏത് പ്രായക്കാരുടെ കണക്കെടുത്താലും കാന്സറുകളില്‍ മുന്നില്‍ ശ്വാസകോശ കാന്‍സര്‍ ആണ്, ഇതുമൂലം ഓരോ വര്‍ഷവും ബ്രിട്ടനില്‍ മരണത്തിന് കീഴടങ്ങുന്നവരാകട്ടെ 35000 കാന്‍സര്‍ രോഗികളും. തൊട്ടുപുറകെ ഉദരകോശ കാന്‍സറും (ഏതാണ്ട് 16000) സ്തനാര്‍ബുദവും (ഏതാണ്ട് 11700) ഉണ്ടുതാനും. പാന്ക്രിയാട്ടിക്, ശ്വാസകോശ കാന്‍സറുകള്‍ ബാധിച്ചവര്‍ക്ക്‌ രോഗത്തെ തരണം ചെയ്യാനുള്ള സാധ്യത വളരെ കുറവാണെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്ക്കുന്നു, ഇത്തരക്കാര്‍ക്ക് രോഗത്തെ അതിജീവിക്കാനുള്ള സാധ്യത യഥാക്രമം 4 ശതമാനവും 7 ശതമാനവും മാത്രമാണ്.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെ ആണെങ്കിലും പഠനത്തിനു നേതൃത്വം കൊടുത്ത വിദഗ്ദര്‍ പറയുന്നത് രോഗങ്ങള്‍ മൂലമുള്ള അകാല മരണങ്ങള്‍ കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയില്‍ കുറയുകയാണ് ഉണ്ടായിട്ടുള്ളതെന്നാണ്‌. കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ ചീഫ് ക്ലിനീഷ്യനായ പ്രൊഫ: പീറ്റര്‍ ജോന്സന്‍ പറയുന്നത് കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ കാന്‍സര്‍ മൂലമുണ്ടാകുന്ന മരണ നിരക്കുകള്‍ കുറയ്ക്കാന്‍ രാജ്യത്തിനായിട്ടുണ്ടെന്നാണ്. അതേസമയം ഇപ്പോഴും മനുഷ്യരുടെ അകാല മരണത്തിനു കാന്‍സര്‍ ഒരു പ്രധാന കാരണമായിരിക്കുന്ന സ്ഥിതിയ്ക്ക് ഇതിനെതിരെ കൂടുതല്‍ കരുതല്‍ നമ്മള്‍ എടുക്കേണ്ടിയിരിക്കുന്നുവെന്നും ആദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.