യൂറോമില്യണ്‍ ലോട്ടറിയടിക്കുകയെന്ന് പറഞ്ഞാല്‍ വലിയ സംഭവംതന്നെയാണ്. ഒറ്റയടിക്ക് 40.6 മില്യണ്‍ പൗണ്ടാണ് ലഭിക്കുന്നത്. ജന്മസാഫല്യമെന്നൊക്കെ വിളിക്കാവുന്ന കാര്യമാണ് സംഭവിക്കുന്നത്. എന്നാല്‍ ലോട്ടറി പ്രഖ്യാപനം വന്നശേഷവും ആ ഭാഗ്യവാന്‍ രംഗത്തെത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ലോട്ടറി ജേതാവ് പ്രത്യക്ഷപ്പെട്ടുവെന്നാണ് നാഷണല്‍ ലോട്ടറി അധികൃതര്‍ പറയുന്നത്.എന്നാല്‍ ടിക്കറ്റ് ഔദ്യോകികമായി കൈമാറ്റം ചെയ്യാത്തതിനാല്‍ സമ്മാനത്തുക ഇനിയും നല്‍കിയിട്ടില്ല.
ബ്രിട്ടീഷുകാരന്‍ ആണ് രംഗത്തെത്തിയെന്ന് പറയുന്നതല്ലാതെ വേറെ വിവരങ്ങളൊന്നും ലഭ്യമല്ല. 02, 10, 22, 27, 28 എന്നീ നമ്പരുകള്‍ക്കാണ് യൂറോമില്യണ്‍ ലോട്ടറിയടിച്ചത്. കൂടാതെ 06, 08 എന്നീ ലക്കീ സ്റ്റാര്‍ ചിഹ്നങ്ങളുമുണ്ടായിരുന്നു. അഞ്ച് നമ്പരുകള്‍കൂടാതെ രണ്ട് ബോണസ് നമ്പരുകളും കൃത്യമാകുമ്പോഴാണ് ജാക്ക്പോട്ട് അടിക്കുക.
ഇതെല്ലാം ഒത്തുവന്നാലാണ് ലോട്ടറിയടിക്കുന്നത്. ഇതിന് മുമ്പ് ഒക്ടോബറില്‍ വിസ്ബെക്കിലെ ഡാവിനും അഞ്ചലിക്കും നൂറ്റിയൊന്ന് മില്യണ്‍ ജാക്ക്പോട്ടായി ലഭിച്ചിരുന്നു. അതിനുംമുമ്പ് സ്കോട്ട്ലന്റിലെ കോളിനും ക്രിസിനും കൂടി നൂറ്റിയറുപത് മില്യണ്‍ പൗണ്ട് റെക്കോര്‍ഡ് സമ്മാനത്തുക ലഭിച്ചിരുന്നു.
അത്രയൊന്നുമില്ലെങ്കിലും പുതിയ ലോട്ടറി ജേതാവും ബ്രിട്ടണിലെ ഒന്നാംനിര സമ്പന്നരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ശനിയാഴ്ചയാണ് ലോട്ടറി ജേതാവ് രംഗത്തെത്തിയത്. അതുകൊണ്ടാണ് പേരുവിവരങ്ങള്‍ പുറത്തുവിടാത്തത്. സമ്മാനം ലഭിച്ച ലോട്ടറി തിങ്കളാഴ്ച മാത്രമേ ബാങ്കില്‍ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. ബ്രിട്ടണിലെ ഏഴാമത്തെ ജാക്ക്പോട്ട് വിജയിയാണ് ഇപ്പോളുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല