1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2012

കാനഡയിലെ ഹൈവേ 16ല്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടക്ക് കാണാതായത് 43ലധികം പെണ്‍കുട്ടികളെ. കാനഡയിലെ വിജനമായ പ്രദേശത്തുകൂടി കടന്നുപോകുന്ന ഈ ഹൈവേയിലൂടെ സഞ്ചരിക്കുന്ന ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കുമറിയില്ല. ഇവര്‍ ഒരു സിരീയല്‍ കില്ലറുടെ വലയില്‍ അകപ്പെട്ടിരിക്കാമെന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്. എന്നാല്‍ ഇത്തരത്തിലൊരു സീരിയല്‍ കില്ലര്‍ ഈഭാഗത്തുളളതിന് ഇതുവരെ തെളിവുകളൊന്നും കിട്ടിയിട്ടില്ല താനും. ഹൈവേയുടെ ഇരുവശത്തും വിജനമായ വനപ്രദേശമായതിനാല്‍ ഒറ്റയ്ക്ക് വാഹനങ്ങളില്‍ വരുന്നവരോട് ലിഫ്ട് ചോദിച്ച് കയറുന്നവരാണ് പെണ്‍കുട്ടികളുടെ തിരോധാനത്തിന് പിന്നിലെന്നാണ് കരുതുന്നത്.

ഏറ്റവും അവസാനമായി മെഡിസണ്‍ സ്‌കോട്ട് എന്ന ഇരുപതുകാരിയായ യുവതിയെയാണ് ഇവിടെനിന്ന് കാണാതായിരിക്കുന്നത്. 2011 മെയ്28ന് ഈ ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന മാഡിസണിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിപോവുകയായിരുന്ന മാഡിസണിന്റെ ട്രക്കും ടെന്റും പോലീസ് കണ്ടെടുത്തെങ്കിലും ഇവര്‍ക്കെന്ത് പറ്റിയെന്ന് കണ്ടെത്താനായിട്ടില്ല. ഒരു വര്‍ഷത്തിന് ശേഷവും അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന കേസിനെ സഹായിക്കുന്ന തെളിവ് നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം പൗണ്ട് മാഡിസണിന്റെ കുടുംബം പ്രഖ്യാപിച്ചുട്ടുണ്ട്. ആരെങ്കിലും യുവതിയെ കണ്ടെത്താനുളള തെളിവുമായി മുന്നോട്ട് വരുമെന്നാണ് മാഡിസണിന്റെ മാതാപിതാക്കളുടെ പ്രതീക്ഷ. പാര്‍ട്ടിക്കിടയില്‍ അമിതമായി മദ്യപിച്ചിട്ടില്ലാത്ത മാഡിസണ്‍ വിജനമായ പ്രദേശത്ത് വണ്ടി നിര്‍ത്തി അപകടം ക്ഷണിച്ച് വരുത്താന്‍ സാധ്യതയില്ലന്നാണ് കുടുംബത്തിലെ അടുത്ത ബന്ധുക്കളുടെ അഭിപ്രായം.

അധികൃതരുടെ കണക്ക് അനുസരിച്ച് ഈ പാതയില്‍ കാണാതായ പെണ്‍കുട്ടികളുടെ എണ്ണം പതിനെട്ടാണ്. എന്നാല്‍ തദ്ദേശിയാരായ നേതാക്കളുടെ കണക്ക് അനുസരിച്ച് 43 ലധികം പെണ്‍കുട്ടികള്‍ ഈ പ്രദേശത്ത് കാണാതായിട്ടുണ്ട്. ഇതില്‍ എട്ട് പെണ്‍കുട്ടികളുടെ തിരോധാനത്തിന് പരസ്പരം ബന്ധമുണ്ടെന്നും ഇത് ആസുത്രണം ചെയ്തത് ഒരാളാണന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇരുപത്കാരിയായ പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച മധ്യവയസ്‌കന്റെ രൂപരേഖ പോലീസ് വരച്ചെടുത്തെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.
വിജനമായ ഹൈവേയില്‍ കൂടി വരുന്ന വാഹനങ്ങളില്‍ ലിഫ്ട് ചോദിച്ച് കയറുന്ന പെണ്‍കുട്ടികളാണ് കാണാതായവരില്‍ അധികവും. നഗരം അകലെയാണന്നതും വിജനമായ റോഡില്‍ ഫോണിന് റേഞ്ച് ലഭിക്കാത്തതും ഇത്തരക്കാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നുവെന്ന് കാണാതായ പെണ്‍കുട്ടികളെ കുറിച്ച് അന്വേഷിക്കാന്‍ ഗവണ്‍മെന്റ് നിയോഗിച്ച കമ്മീഷന്റെ വക്താവ് ക്രിസ് ഫെറിമോണ്ട് പറഞ്ഞു.

കഴിഞ്ഞ എട്ടുമാസത്തിനുളളില്‍ കാണാതായവരേക്കുറിച്ചും മരണപ്പെട്ടവരേക്കുറിച്ചുമാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്. മോശമായ ഉദ്ദേശത്തോട് വരുന്ന ഒരാള്‍ക്ക് ഇവിടെ ഒരു ഇരയെ കണ്ടെത്താന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. മാത്രമല്ല കൊന്നശേഷം ശവശരീരം ഏതെങ്കിലും പാറയിടുക്കുകളില്‍ ഉപേക്ഷിച്ചാല്‍ കണ്ടെത്താനും കഴിയില്ലെന്നും ഫെറിമോണ്ട് പറഞ്ഞു. എന്നാല്‍ കാണാതായവരെ കുറിച്ച് ശരിയായ രീതിയില്‍ അന്വേഷണമൊന്നും നടക്കാറില്ലന്ന് തദ്ദേശവാസികള്‍ പറയുന്നു. കാണാതായവരില്‍ അധികവും തദ്ദേശവാസികളായ ആദിവാസി(അബോറിജിനല്‍) പെണ്‍കുട്ടികളാണ്. പുറത്തുനിന്നുളള പെണ്‍കുട്ടികളെ കാണാതാകുമ്പോള്‍ മാത്രമാണ് അന്വേഷണം തകൃതിയായി നടക്കുന്നതെന്നും തദ്ദേശവാസികള്‍ കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.