1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2011

സ്വന്തമായി കാറുള്ള കൗമാരക്കാരായ മക്കളുടെ മാതാപിതാക്കളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇത് വായിക്കണം. കാരണം ഇന്‍ഷുറന്‍സ്‌ ഇല്ലാതെ കൗമാരക്കാര്‍ കാറോടിക്കുന്നത് മൂലം മാതാപിതാക്കള്‍ക്ക് നല്‍കേണ്ടിവരുന്ന പിഴ മില്യണ്‍ കണക്കിന് പൗണ്ട് കവിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കള്‍ക്ക് ഉപദേശങ്ങളുമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്തെത്താന്‍ തുടങ്ങിയത്.

വേറുതെ കണ്ണുംപൂട്ടി ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രമിച്ചാല്‍ വലിയ കുഴപ്പമാകുമെന്ന് ബ്രിട്ടണിലെ മലയാളികള്‍ക്ക് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? എന്തായാലും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പല മാതാപിതാക്കളും പ്രീമിയം കൂടുമെന്നതിനാല്‍ വണ്ടിയോടിക്കാന്‍ സാധ്യതയുള്ള മക്കളുടെ പേരില്‍ ഇന്‍ഷുറന്‍സ് ചെയ്യാറുമില്ല.

ഒട്ടുംവൈകാതെതന്നെ നിങ്ങളുടെ മക്കളുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് വിദഗ്ദന്മാരുടെ ഉപദേശം. കൗമാരക്കാരായ മക്കള്‍ വണ്ടിയോടിക്കുന്ന വീട്ടുകാര്‍ക്കായി അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കൗമാരക്കാരായ ഡ്രൈവര്‍മാരുടെ പേരില്‍ എടുക്കുന്ന ഇന്‍ഷുറന്‍സ് വലിയ ബാധ്യതയാകുമെന്നതിനാല്‍ എളുപ്പമാര്‍ഗത്തില്‍ നഷ്ടപരിഹാരവും മറ്റും ലഭിക്കാനുള്ള വഴികളാണ് ഇവിടെ പറയുന്നത്.

ഒന്ന്– നിങ്ങള്‍ക്ക് രണ്ട് കാറുകള്‍ ഇല്ലെങ്കില്‍ പെട്ടെന്നുതന്നെ രണ്ടാമതൊരെണ്ണം വാങ്ങുക. നിങ്ങളുടെ മകനെ അല്ലെങ്കില്‍ മകളെ ഡ്രൈവറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുക. അവരെ അഡീഷനല്‍ ഡ്രൈവര്‍ ആയി ഇന്‍ഷുറന്‍സ്‌ എടുക്കുക

രണ്ട്– പാസ്സ് പ്ലസ് എന്ന കോഴ്സ് പഠിപ്പിക്കാന്‍ പ്രത്യേകം താല്‍പര്യം പ്രകടിപ്പിക്കുക. ഈ കോഴ്സ് പാസായാല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഡിസ്കൗണ്ട് നേടാനും മറ്റും സഹായിക്കും. കൂടാതെ റോഡിനെക്കുറിച്ച് കൂടുതല്‍ അറിയാനും സഹായിക്കും.

മൂന്ന്– ബ്ലാക്ക് ബോക്സ് കൂടെ കരുതുക. കൗമാരക്കാരന്‍ ഡ്രൈവിംങ്ങ് ചെയ്യുമ്പോള്‍ ഒരു ബ്ലാക്ക് ബോക്സ് വെയ്ക്കുകയെന്നത് ഒരു കരുതലാണ്. ഇത് രാത്രി ഡ്രൈവിംഗ് ഒഴിവാക്കാനും മക്കളുടെ ഡ്രൈവിംങ്ങിനെക്കുറിച്ച് കൂടുതല്‍ അറിയാനും സഹായിക്കും.

നാല്– ഇന്‍ഷുറന്‍സുകളിലെ Excess കൂടുതല്‍ വയ്ക്കാന്‍ ശ്രമിക്കുക. മൈലേജ്, വണ്ടി പാര്‍ക്ക്‌ ചെയ്യുന്ന സ്ഥലം എന്നിവയും പ്രീമിയത്തെ ബാധിക്കുമെന്നറിയുക .

അഞ്ച്– നിങ്ങളുടെ കാറിന്‍റെ ഇന്‍ഷുറന്‍സ് ഗ്രൂപ്പ് കുറഞ്ഞ ചിലവിലുള്ളതാകാന്‍ ശ്രദ്ധിക്കുക. അങ്ങനെയാണെങ്കില്‍ കൗമാരക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സുകളിലും ആ കുറവ് സംഭവിക്കും. പിന്നെ മക്കളുടെ പേരില്‍ കാറെടുക്കുമ്പോള്‍ എന്‍ജിന്‍ കപ്പാസിറ്റി കുറഞ്ഞ ചെറിയ കാര്‍ നോക്കി വാങ്ങുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.