കെഎഫ്സി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കെന്‍റിക്കി ഫ്രൈഡ് ചിക്കന്‍ അത്ര നിസാരക്കാരനൊന്നുമല്ല. ചിക്കന്‍റെ രുചികള്‍ക്കപ്പുറം ഒരു വല്ലാത്ത പ്രശ്നക്കാരന്‍ തന്നെയാണ് കെഎഫ്സി. ഇത്രയും വായിച്ചിട്ടും കാര്യമായൊന്നും പിടികിട്ടിയില്ലെങ്കില്‍ കാര്യമായിതന്നെ പറയാം. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം കെഎഫ്സി കഴിച്ച് തലച്ചോറ് കേടായ ഒരു കുട്ടിക്ക് അഞ്ച് മില്യണ്‍ പൌണ്ടാണ് നഷ്ടപരിഹാരം കൊടുക്കേണ്ടത്. കെഎഫ്സി കഴിച്ച മോനിക്ക സാമാന് പരാലിസിസ് വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മോനിക്ക കെഎഫ്സി കഴിച്ചശേഷം കോമാ സ്റ്റേജില്‍ കഴിഞ്ഞത് ആറ് മാസമാണ്. ഇപ്പോള്‍ പതിനാല് വയസുള്ള മോനിക്ക ഏഴ് വയസുള്ളപ്പോഴാണ് കെഎഫ്സി കഴിച്ച് തളര്‍ന്ന് വീണത്. എല്ലാ അവയവങ്ങള്‍ക്കും ചലനസ്വാതന്ത്ര്യം ലഭിക്കാതെപോകുന്ന പ്രത്യേക രോഗത്തിനും അടിമയായി മാറിയ മോനിക്ക ഇപ്പോള്‍ വീല്‍ച്ചെയറിലാണ് കഴിച്ചുകൂട്ടുന്നത്.
ഏഴുവര്‍ഷം മുമ്പു നടന്ന സംഭവത്തിനുശേഷം ഇത്രയുംകാലം നീണ്ടുനിന്ന നിയമയുദ്ധത്തിനുശേഷമാണ് നഷ്ടപരിഹാരം നേടിയെടുത്തിരിക്കുന്നത്. അതേസമയം മോനിക്കുണ്ടായ പ്രശ്നങ്ങള്‍ കെഎഫ്സി കഴിച്ചതുമൂലമാണെന്ന് കരുതുന്നില്ലെന്ന മട്ടിലാണ് കമ്പനി അധികൃതര്‍ പ്രതികരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല