ഛത്തീഡ്ഗഡ്: മികച്ച കൃഷിയുണ്ടാകാനായി ഏഴുവയസുകാരിയെ കൊന്ന് കരള്‍ മുറിച്ചെടുത്ത് ബലി നല്‍കി.
ബിജാപൂര്‍ സ്വദേശി ലളിതാ താതിയെ കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഒരാഴ്ച മുന്‍പാണ് അവളുടെ മൃതദേഹം കണ്ടെടുത്തത്. അടുത്തവീട്ടില്‍ ടിവി കണ്ടിട്ട് മടങ്ങി വരവേയാണ് ലളിതയെ കാണാതാകുന്നത്.
പൊലീസ് പറയുന്നതിങ്ങനെ: തങ്ങളുടെ കൃഷി മികച്ചതാക്കാന്‍ ആദിവാസി കര്‍ഷകരായ രണ്ടുപേര്‍ ലളിതയെ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. ഒരു കുട്ടിയുടെ കരള്‍ മുറിച്ച് ദൈവത്തിന് ബലി നല്‍കിയാല്‍ മികച്ച കൃഷി ലഭിക്കുമെന്ന വിശ്വാസമാണ് അവരെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിച്ചത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ രാജേന്ദ്ര നാരായണ ദാസ് പറഞ്ഞു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷമേ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടൂ. ഇന്ത്യയില്‍ വളരെ അത്യപൂര്‍വമായി നരബലി ഇന്നും നടക്കുന്നു എന്നതിന്റെ അവസാന തെളിവാണ് ലളിതാ താതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല