1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2011

ബീഹാറിലെ നളന്ദ ജില്ലയില്‍ താമസിക്കുന്ന ഒരു എഴുപത്തിയഞ്ച് വയസ്സുകാരി വിധവ തന്റെ സ്ത്രീധനം മടക്കി ചോദിക്കുന്നു. ദുരിതാവസ്ഥയിലുള്ള തനിക്കും വൈകല്യമുള്ള മകനും ജീവിക്കാനുള്ള തുക കണ്ടെത്താന്‍ വേണ്ടി സ്ത്രീധനം മടക്കി വാങ്ങിത്തരണമെന്ന് ഇവര്‍ ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് അഗര്‍വാളിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

സത്യവതി ദേവി എന്ന വൃദ്ധയാണ് പരാതിക്കാരി. കല്യാണ്‍‌ബിഗയിലെ ജിതേന്ദ്ര സിംഗുമായുള്ള ഇവരുടെ വിവാഹം
220 ഗ്രാം സ്വര്‍ണവും 7000 രൂ‍പയുമാണ് സ്ത്രീധനമായി ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയത്.
പതിനഞ്ചാം വയസ്സിലാണ് നടന്നത്. 220 ഗ്രാം സ്വര്‍ണവും 7000 രൂ‍പയുമാണ് സ്ത്രീധനമായി ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയത്.

ഭര്‍ത്താവ് മരിച്ച ശേഷം തന്റെ ജീവിതം ദുരിതത്തിലായി എന്ന് സത്യവതി പറയുന്നു. ഭര്‍ത്താവിന്റെ സ്വത്തുവകകളെല്ലാം ബന്ധുക്കള്‍ കൈയടക്കിവച്ച് അനുഭവിക്കുകയാണെന്നും തനിക്ക് ജീവിക്കാന്‍ നിവൃത്തിയില്ല എന്നും ഇവര്‍ പറയുന്നു. പണമില്ലാത്തതിനാല്‍ ചികിത്സ നല്‍കാന്‍ കഴിയാഞ്ഞതുകൊണ്ട് തനിക്ക് രണ്ടുമക്കളില്‍ ഒരാളെ നഷ്ടമായി എന്നും ഇവര്‍ മജിസ്ട്രേറ്റിനെ അറിയിച്ചു.

സത്യവതിയുടെ പരാതി സ്വീകരിച്ച മജിസ്ട്രേറ്റ് വേണ്ട നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.