1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2012

കൗണ്‍സില്‍ വീടുകളില്‍ വാടകക്ക് താമസിക്കുന്നവര്‍ അത് വാങ്ങുകയാണെങ്കില്‍ 75000 പൌണ്ട് വരെ വിലക്കിഴിവ് ലഭിക്കുമെന്ന് ഹൌസിംഗ് മിനിസ്റ്റര്‍ ഉറപ്പ്‌ നല്‍കി. അഞ്ചു വര്‍ഷത്തെ വാടക താമസം വീടിന്റെ വില പകുതിയായി കുറയ്ക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഇപ്പോള്‍ നിലവിലുള്ള വിലക്കിഴിവിനെക്കാള്‍ മൂന്നിരട്ടിയാണ് ഇത് വഴി വാടകക്കാരായ ജനങ്ങള്‍ക്ക് ലഭിക്കുവാന്‍ പോകുന്നത്. എണ്‍പതുകളില്‍ മാര്‍ഗരറ്റ്‌ താച്ചര്‍ കൊണ്ട് വന്ന സ്കീം അടിസ്ഥാനപ്പെടുത്തിയാണ് ഹൌസിംഗ് മിനിസ്റ്റര്‍ ഗ്രാന്‍ഡ്‌ ഷാപ്പ്സ് പുതിയ പദ്ധതി നിലവില്‍ വരുത്തുവാന്‍ പോകുന്നത്.

ജനങ്ങള്‍ക്ക്‌ വീട് എന്ന സ്വപ്നം സഫലമാക്കാന്‍ കൂട്ട് നില്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു മന്ത്രി അറിയിച്ചു. ഇതിലൂടെ എല്ലാവര്‍ക്കും ആ സ്വപ്നം സഫലമാക്കാന്‍ സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു. അഞ്ചു വര്‍ഷം വാടകക്കാരായി കൗണ്‍സില്‍ വീടുകളില്‍ കഴിഞ്ഞവര്‍ക്കാന് ഈ ഡിസ്ക്കൌണ്ട് ലഭിക്കുക. ഏകദേശം 35% വരെയാണ് ഈ വിലക്കിഴിവ്.

പക്ഷെ മുന്‍ കാലഘട്ടത്തിനു വിപരീതമായി കൗണ്‍സില്‍ വീടുകള്‍ ഇപ്പോള്‍ എണ്ണത്തില്‍ വളരെക്കുറവാണ്. 3700 ഓളം കൗണ്‍സില്‍ വീടുകളാണ് നിലവില്‍ ഉള്ളത്. ഏകദേശം 84000 കൗണ്‍സില്‍വീടുകളില്‍ നിന്നാണ് എണ്ണം ഇത്രയുമായി കുറഞ്ഞത്. 66% ആളുകളാണ് ബ്രിട്ടനില്‍ സ്വന്തമായി വീടുള്ളത്. ഒന്‍പതു വര്‍ഷം മുന്‍പ് ഇത് 71% വരെയായിരുന്നു. വില്‍പനയില്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് പുതിയ കൗണ്‍സില്‍ വീടുകള്‍ പണി കഴിക്കുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.