അടുത്ത വര്‍ഷത്തോട് കൂടെ ബ്രിട്ടനിലെ വേഗതാ നിയന്ത്രണം 80mph ആയി ഉയര്‍ത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ തിരക്കേറിയ ഹൈവേകളിലും മറ്റു റോഡുകളിലും ഈ വേഗതയില്‍ സുരക്ഷ ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍. ഇതിനായി ട്രാന്‍സ്പോര്‍ട്ട് സെക്രെട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് മോട്ടോര്‍ ഗ്രൂപ്പുമായി ചര്‍ച്ച നടത്തുന്നുണ്ട്. മോശം കാലാവസ്ഥയിലും വന്‍ ട്രാഫിക്കിലും ലിമിറ്റ് കുറക്കുന്നതിനു പ്രത്യേക നിയമം പരിഗണനയിലുണ്ട്.
സുരക്ഷ കൂടിയ ഇടങ്ങളിലാണ് ഇപ്പോള്‍ ഈ നിയമം പരീക്ഷണാര്‍ത്ഥം പ്രയോഗിക്കുന്നത് ഇത് പിന്നീട് എല്ലായിടങ്ങളിലും പ്രയോഗിക്കും. ഇപ്പോഴത്തെ സ്പീഡ് ലിമിറ്റ് 70mph മിക്കവാറും ആളുകള്‍ക്ക് പിഴയടകുന്നതിനു മാത്രമാണ് കാരണമാകുന്നത്. വേഗത കൂടുന്നതനുസരിച്ച് കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുകയും അത് വഴി സമ്പദ് വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെടും എന്നത് ഇതിന്റെ മറ്റൊരു വശമാണ്. എന്നാല്‍ അപകടങ്ങള്‍ കൂടും എന്ന കാരണത്താല്‍ ഇത് എതിര്‍ക്കുന്നവരും ഉണ്ട്.
ഈ മാറ്റം മുന്പോട്ട് വച്ചത് ട്രാന്‍സ്പോര്‍ട്ട് സുപ്രീമോ ആയ ഫിലിപ് ഹാമണ്ട് ആണ്. കൂടുതല്‍ ഊര്‍ജസ്വലരായ യുവത്വത്തിനും ടെക്നോളജിക്കും അനുയോജ്യമായ സ്പീഡ് ലിമിറ്റ് ആണ് 80mph എന്ന് ഇദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം നൂറുകണക്കിന് പൌണ്ട് ഈ മാറ്റം ലാഭിക്കും എന്നാണു വിദഗ്ദ്ധര്‍ പറയുന്നത്. മൂന്നില്‍ രണ്ടു പേര്‍ എന്നാ നിരക്കില്‍ ആളുകള്‍ ഇതിനെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ ലോറികള്‍ക്ക് ഉള്ള 60mph വേഗത നിയന്ത്രണത്തില്‍ മാറ്റം ഉണ്ടാകില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല