ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പിടിയിലായി. ചിന്നക്കട എക്‌സൈസ് ഓഫീസിന് എതിര്‍വശത്തുള്ള ബിവറേജസ് ഔട്ട്‌ലറ്റിലെ അസിസ്റ്റന്റ് ഷോപ്പ് ഇന്‍ ചാര്‍ജ് രാധാകൃഷ്ണന്‍, സെയില്‍സ്മാന്‍ അനില്‍കുമാര്‍, ബില്ലിങ് വിഭാഗം ജീവനക്കാരന്‍ അനില്‍ എന്നിവരാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ രണ്ടു പേര്‍ കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ ബിവറേജസ് ഔട്ട്‌ലറ്റില്‍ എത്തി ബിയര്‍ വാങ്ങി.സ്‌കൂള്‍ ബാഗ് തോളില്‍ തൂക്കിയ കുട്ടികള്‍ ബിയര്‍ വാങ്ങി വരുന്നതു കണ്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും 18 വയസ്സില്‍ താഴെയുള്ളവരാണെന്ന് കണ്ടെത്തുകയായിരുന്നു.
രാവിലെ സ്‌കൂളില്‍ പോകുന്ന വഴി ഇരുവരും ബിവറേജ് ഔട്ട്‌ലറ്റില്‍ കയറി മദ്യം വാങ്ങുകയായിരുന്നു. പതിനെട്ടു വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കരുത് എന്ന നിയമം ലംഘിച്ചതിനാണ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരിയ്ക്കുന്നതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല