വഴക്കുപറഞ്ഞതില്‍ കുപിതനായി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അധ്യാപികയെ ക്ലാസ് മുറിയ്ക്കുള്ളില്‍വച്ച് കുത്തികൊന്നു. ചെന്നൈ സെന്‍ട്രലില്‍ പാരീസ് സെന്റ് മേരിസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹിന്ദിയും സയന്‍സും പഠിപ്പിക്കുന്ന ഉമാ മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഇര്‍ഫാന്‍ എന്ന 15കാരനെ പോലിസ് അറസ്റ്റ് ചെയ്തു.
ഒന്നാം നിലയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന ഉമാമഹേശ്വരിക്കുനേരെ കുതിച്ചെത്തിയ ഇര്‍ഫാന്‍ കഴുത്തിലാണ് ആദ്യം കത്തി കുത്തിയിറക്കിയത്. തുടര്‍ന്ന് മുഖത്തും വയറ്റിലും തുടര്‍ച്ചയായി ആക്രമണം നടത്തി.
കാഴ്ച കണ്ട് അലറിവിളിച്ച കുട്ടികളെ കത്തി ചൂണ്ടി ഭീഷണിപെടുത്തിയതിനുശേഷം ഓടി രക്ഷപ്പെടാനുള്ള ഇര്‍ഫാന്റെ ശ്രമം കുട്ടികളും മറ്റ് അധ്യാപകരും ചേര്‍ന്ന് വിഫലമാക്കി.
കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ശാന്തപ്രകൃതക്കാരനാണെങ്കിലും മറ്റുള്ളവരോട് കൂട്ടുകൂടാത്ത സ്വാഭാവമായിരുന്നു ഇര്‍ഫാന്റെതെന്ന് സഹപാഠികള്‍ മൊഴി നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല