1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2015

ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പ് നടത്തിയ അക്രമിയെ പൊലീസ് കൊലപ്പെടുത്തി. ഞായറാഴ്ച്ച വൈകിട്ടോടെ കോപ്പന്‍ഹേഗനിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാളെ പൊലീസ് വെടിവെച്ച് കൊന്നത്. ശനിയാഴ്ച്ച വൈകിട്ടോടെയാണ് ഇയാള്‍ ഇരട്ട ആക്രമണം നടത്തിയത്. പൊലീസിന്റെ നോട്ടപ്പുള്ളികളില്‍ ഒരാളാണ് ഇയാള്‍ എന്നാണ് അറിയാന്‍ സാധിച്ചത്. ആക്രമണം നടന്ന ദിവസം മുതലെ പൊലീസ് ഇയാളെ അന്വേഷിക്കുന്നുണ്ടായിരുന്നെന്നാണ് വിവരം. കോപ്പന്‍ഹേഗനില്‍നിന്ന് തന്നെയാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന വെടിവെപ്പിലും പോരാട്ടത്തിലും പൊലീസ് അക്രമിയെ കൊലപ്പെടുത്തുകയായിരുന്നു.

തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാവണം ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ ഇതിന് മുന്‍പ് ഇറാഖിലേക്കോ സിറിയയിലേക്കോ യാത്ര ചെയ്തിട്ടുണ്ടോ എന്നും ഐഎസ് പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തിയാലെ പുറത്തു വരികയുള്ളു. പൊലീസിന്റെ വെടിയേറ്റ് മരിക്കുന്ന സമയത്ത് ഇയാളുടെ പക്കല്‍ ആയുധമുണ്ടായിരന്നതായും ഈ ആയുധമാണ് ആദ്യ ആക്രമണണത്തിന് ഇയാള്‍ ഉപയോഗിച്ചതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമിയെ കീഴ്‌പ്പെടുത്തുന്നതിനായി വെടിവെപ്പ് നടത്തുന്നതിനിടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതായി ദൃശ്യങ്ങളില്‍ കാണുന്നുണ്ടെങ്കിലും ഇവര്‍ക്ക് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇവരുടെ അറസ്റ്റിനെ സംബന്ധിച്ച് പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്വേഷണത്തിന്റെ ഭാഗമായുള്ള അറസ്റ്റ് എന്ന് മാത്രമായിരുന്നു പൊലീസുകാരുടെ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.