1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2015

ഫ്രഞ്ച് ആല്‍പ്‌സ് പര്‍വത നിരയില്‍ ജര്‍മ്മന്‍ വിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ട 150 പേരില്‍ രണ്ട് ഓസ്‌ട്രേലിയന്‍ പൗരന്മാരും. കാരോള്‍ ഫ്രൈഡേ അവരുടെ മകന്‍ ക്രെയ്ഗ് എന്നിവരാണ് ദുരന്തത്തില്‍ അകപ്പെട്ടത്. വിക്ടോറയന്‍ സ്വദേശികളായ ഇരുവരും വിമാനത്തിലുണ്ടായിരുന്നതായി വിദേശ കാര്യമന്ത്രി ജൂലിയ ബിഷപ്പ് സ്ഥിരീകരിച്ചു. 68 വയസ്സുകാരിയായ കരോള്‍ നേഴ്‌സും 29കാരനായ ക്രെയ്ഗ് എന്‍ജിനിയറുമാണ്. യൂറോപ്പിലേക്ക് അവധിക്കാലം ആസ്വദിക്കുന്നതിനായി പോകുമ്പോഴായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ട് 150 പേരും മരിച്ചത്.

ഇവരെക്കൂടാതെ 67 ജര്‍മ്മനിക്കാരും 45 സ്പാനിഷുകാരും വിമാനത്തിലുണ്ടായിരുന്നു. രണ്ട് പിഞ്ചു കുട്ടികളും വിമാനത്തിലുണ്ടായിരുന്നു. ബെല്‍ജിയവും ഡെന്‍മാര്‍ക്കും അവരുടെ ഓരോ പൗരന്മാര്‍ വീതം വിമാനത്തിലുണ്ടെന്ന് പറഞ്ഞു. ബ്രിട്ടീഷുകാരായ ആളുകള്‍ വിമാനത്തിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എ്‌നാല്‍ ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നും യുകെ അറിയിച്ച.

വിമാനത്തിന്റെ ബ്ലാക് ബോക്‌സ് തകര്‍ന്ന് വീണ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. മഞ്ഞ് മൂടിയ ആല്‍പ്‌സില്‍ വിമാനം തകരുകയായിരുന്നു. ഓസ്‌ട്രേലിയന്‍ പൗരന്മാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അപകടത്തില്‍ കൂടുതല്‍ ഓസ്‌ട്രേലിയക്കാരോ ഇരട്ട പൗരത്വമുള്ളവരോ പെര്‍മനന്റ് റസിഡന്‍സ് ഉള്ളവരോ ഉള്ളതായി അറിയുന്നതിന് ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ കടുംബത്തോട് ദുഖം രേഖപ്പെടുത്തുന്നതായും മന്ത്രി വ്യക്തമാക്കി. ജര്‍മ്മനി, ഫ്രാന്‍സ് , സ്‌പെയിന്‍ എന്നിവിടങ്ങളിലെ അപകടത്തില്‍ പെട്ടവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും ബിഷപ്പ് വ്യക്തമാക്കി.

ഇരുത്തിനാല് വര്‍ഷം പഴക്കമുള്ള വിമാനമാണ് തകര്‍ന്ന് വീണത്. രാവിലെ പത്തിന് ടേക്ക് ഓഫ് ചെയ്ത വിമാനം പതിനൊന്നരയ്ക്ക് ജര്‍മ്മനിയിലെ ഡുസല്‍ഡോര്‍ഫില്‍ എത്തേണ്ടതായിരുന്നു. 144 യാത്രികരായിരുന്നു വിമാനത്തില്‍. ആറ് ജീവനക്കാരും ഉണ്ട്. 38000 ഉയരത്തിലെത്തിയ ശേഷം താഴേയ്ക്ക് പതിക്കുകയായിരുന്നു. വിമാനം ആറായിരം അടി ഉയരത്തില്‍ ആയതോടെ സിഗ്‌നലുകള്‍ നഷ്ടപ്പെട്ടു. 10.53 ാടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.