വിശക്കുന്നവന് ഭാര്യയെ കൊന്നു തിന്നാമെന്ന് ഫത്വ ഇറക്കിയെന്ന വാര്‍ത്ത സൗദി ഗ്രാന്‍ഡ് മഫ്തി ഷെയ്ക് അബ്ദുള്‍ അസീസ് അല്‍ അഷെയ്ക് നിരസിച്ചു. സൗദി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് ഗ്രാന്‍ഡ് മഫ്തി ആരോപണങ്ങള്‍ നിഷേധിച്ചത്. ഭാര്യയെ കൊന്നു തിന്നാമെന്ന തരത്തില്‍ ഫത്വ പുറപ്പെടുവിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ചതിനു പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
സൗദി ഗ്രാന്‍ഡ് മഫ്തിയുടെ പേരില്‍ ഇറങ്ങിയിരിക്കുന്ന ഫത്വ കളവാണ്. ഇസ്ലാമിനെ കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നുണ പ്രചാരണങ്ങളെന്നും ഗ്രാന്‍ഡ് മഫ്തി അറിയിച്ചു.
അതേസമയം സൗദി ഗ്രാന്‍ഡ് മഫ്തി ഫത്വ പുറപ്പെടുവിച്ചെന്ന തെറ്റായ വാര്‍ത്തയ്ക്ക് പിന്നില്‍ ഇറാന്‍ മാധ്യമങ്ങളാണെന്ന് സൗദി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. സൗദിയോടുള്ള വിരോധം തീര്‍ക്കാനാണ് ഇറാന്‍ ഇത്തരം തരംതാണ പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും സൗദി മാധ്യമങ്ങള്‍ ആരോപിച്ചു.
മിഡില്‍ ഈസ്റ്റിലുള്ള പള്ളികള്‍ എല്ലാം ഇടിച്ചു കളയണമെന്നും ട്വിറ്ററിന്‍റെ ഉപയോഗമാണ് ലോകത്തെ ഏറ്റവും കൂടുതല്‍ ഹിനകൃത്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിവാഹം കഴിക്കാമെന്നുമൊക്കെയുള്ള സൗദി ഗ്രാന്‍ഡ് മഫ്തിയുടെ കഴിഞ്ഞ കാല പ്രസ്താവനകള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുന്‍കാല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ തെറ്റായ ഫത്വ വാര്‍ത്ത പൊടിപ്പും പൊങ്ങലും വെച്ച് പ്രചരിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല