1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2015

ക്രിക്കറ്റ് ഗ്രൗണ്ടില്‍ അപകടത്തെ തുടര്‍ന്ന് മരിച്ച ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസിന്റെ മരണം ക്രിക്കറ്റ് ഓസ്‌ട്രേലിയ പുന:പരിശോധിക്കുന്നു. ഭാവിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയിലെ അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹ്യൂസിന്റെ മരണം എങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ചുള്ള പുനപരിശോധന ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഹ്യൂസിന്റെ മരണം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഹ്യൂസിന്റെ മരണം. ഹ്യൂസിന്റെ മരണത്തെ തുടര്‍ന്ന് ലോകകപ്പ് മത്സരത്തിനിടെ പോലും ഓസ്‌ട്രേലിയന്‍ ടീം കറുത്ത ബാന്‍ഡ് കെട്ടിയായിരുന്നു മത്സരങ്ങള്‍ക്ക് ഇറങ്ങിയത്.

ഹ്യൂസിന്റെ മരണം സംഭവിച്ചപ്പോള്‍ അത് ഒരു ഒറ്റപ്പെട്ട സംഭവമായിട്ടാണ് കരുതിയത്. എന്നാല്‍ ഇത് ഇത്തരത്തിലുള്ള പലസംഭവങ്ങളില്‍ ഒന്നു മാത്രമാണെന്ന് മനസിലായി എന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജയിംസ് സതര്‍ലാണ്ട് പറഞ്ഞു. കഴിഞ്ഞയിടക്ക് പശ്ചിമ ബംഗാളിന്റെ മുന്‍ അണ്ടര്‍ 19 നായകന്‍ അങ്കിത് കേസരി(20) മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. അപകടം നടന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കുക മാത്രമാണ് ബോര്‍ഡിന്റെ ഉദ്ദേശ്യം. അല്ലാതെ ആരെയും പ്രതിയാക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.