ഭക്ഷണം കഴിക്കാന്‍ കെഎഫ്സിയിലെത്തിയ കസ്റ്റമര്‍ക്ക് യുഎസ് ആസ്ഥാനമായ ഫുഡ് ചെയിന്‍ വിളമ്പി നല്‍കിയത് പൊരിച്ച എലിയെന്ന് പരാതി. കെഎഫ്സിയുടെ കാലിഫോര്‍ണിയയിലുള്ള ഔട്ട്ലെറ്റില്‍നിന്നാണ് ഡിവോറിസ് ഡിക്സണ്‍ എന്നയാള്‍ക്ക് ഈ ദുരനുഭവമുണ്ടായത്.
മുന്നില്‍ വിളമ്പിവെച്ച ഭക്ഷണത്തില്‍ എലിയുടെ വാല് പോലെ എന്തോ കണ്ട ഇയാള്‍ ഞെട്ടി. ഔട്ട്ലെറ്റ് മാനേജരെ വിവരമറിയിച്ചപ്പോള്‍ അയാള്‍ തെറ്റ് സമ്മതിച്ചെന്നാണ് ഡിക്സണ്‍ പറയുന്നത്.
Posted by Devorise Dixon on Thursday, June 11, 2015
എന്നാല്‍ കെഎഫ്സി ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണ്. കസ്റ്റമറുടെ പരാതി ഗൗരവത്തില്‍ പരിഗണിക്കുമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭക്ഷണത്തില്‍ എലിയെ കണ്ടുവെന്നത് അടിസ്ഥാനരഹിതമാണെന്നും കസ്റ്റമേഴ്സിന്റെ പരാതികളെ എപ്പോഴും ഗൗരവത്തോടെ കാണുന്ന രീതിയാണ് കമ്പനിക്കുള്ളതെന്നുമാണ് കെഎഫ്സിയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല