1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2015


മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ചിലി താരം അര്‍ട്ടൂറോ വിദാല്‍ ആരാധകരോട് മാപ്പ് പറഞ്ഞു. ഭാര്യക്കൊപ്പം കസീനോയില്‍ മദ്ധ്യാഹ്നം ചെലവഴിച്ചശേഷം ടീമിന്റെ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ വിദാലിന്റെ ഫെറാറി കാര്‍ തകര്‍ന്നു.

ചിലിയുടെ മുന്‍നിര താരമായതിനാല്‍ വിദാലിനെ ശിക്ഷ നടപടികളില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ താരത്തിന്റെ ലൈസന്‍സ് രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. മൂന്ന് ഗോളുകളുമായി കോപ്പ അമേരിക്കയിലെ ടോപ് സ്‌കോററാണ് വിദാല്‍.

യുവന്റസിന്റെ മിഡ് ഫീല്‍ഡറായ വിദാല്‍ കോപ്പാ അമേരിക്കയില്‍ കളിക്കുന്നതിനായിട്ടാണ് ചിലിയില്‍ എത്തിയത്.

സാന്റിയാഗോയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വിദാല്‍ പറഞ്ഞു. അതേക്കുറിച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ ചെയ്ത കാര്യം ഓര്‍ക്കുമ്പോള്‍ എനിക്ക് നാണക്കേടുണ്ടാകുന്നുണ്ടെന്നും വിദാല്‍ കരഞ്ഞ് കൊണ്ട് മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.