വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ ബ്രിട്ടീഷുകാരനായ ആന്‍ഡി മുറെയെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ ഫൈനലില്‍. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ഫൈനലിന്റെ തനിയാവര്‍ത്തനം പോലെ ഇത്തവണയും ഫെഡററുടെ എതിരാളി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യൊക്കോവിച്ചാണ്. സ്‌കോര്‍ 7 5, 7 5, 6 4
ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ റോജര്‍ ഫെഡറര്‍ ലകളിത്തുന്നത് 26ാം ഗ്രാന്‍ഡ് സ്ലാം ഫൈനലാണ്. കരിയറിലെ 18ാമത്തെ മേജര്‍ ടൈറ്റിലും വിംബിള്‍ഡണിലെ എട്ടാമത്തെ കിരീടവുമായിരിക്കും റോജര്‍ ലക്ഷ്യമിടുക. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ റോജര്‍ ജയിക്കുകയാണെങ്കില്‍ വിംബിള്‍ഡണ്‍ ചരിത്രത്തില്‍ എട്ട് തവണ കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന് സ്വന്തമാകും.
അതിനിടെ സാനിയ മിര്‍സ മാര്‍ട്ടിന് ഹിംഗിസ് സഖ്യം വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് വിഭാഗം ഫൈനലില്‍ കടന്നു. അഞ്ചാം സീഡ് അമേരിക്കന്‍ താരങ്ങളെയാണ് ഇന്‍ഡോ സ്വിസ് താരങ്ങള്‍ പരാജയപ്പെടുത്തിയത്. സാനിയയുടെ കരിയറില്‍ ഇത് രണ്ടാം തവണയാണ് വനിതാ ഡബിള്‍സ് ഗ്ലാന്‍ഡ് സ്ലാം ഫൈനലില്‍ എത്തുന്നത്. 2011ല്‍ സാനിയ മിര്‍സ് എലെന വെസ്‌നിന സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല