പരിശീലനം ലഭിച്ച നായകള്‍ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മണത്ത് കണ്ടുപിടിക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രലോകം നേരത്തെ തെളിയിച്ചിരുന്നെങ്കിലും എന്‍എച്ച്എസില്‍ അത് അനുവദനീയമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നായകളെ ഉപയോഗിക്കാന്‍ എന്‍എച്ച്എസ് അനുവാദം നല്‍കിയിരിക്കുകയാണ്.
എന്‍എച്ച്എസിലെ വിദഗ്ധ സംഘം നടത്തിയ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കൂടുതല്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്താനും പരീക്ഷണ ഗവേഷണങ്ങല്‍ നടത്താനുമാണ് ഈ സാഹചര്യം ഉപയോഗിക്കുക.
തെറ്റ് സംഭവിക്കാന്‍ സാധ്യത ഏറെയുള്ള ബയോപ്സി, ആന്റിജന്‍ ടെസ്റ്റ് എന്നിവയ്ക്ക് ബദലായി നായകളെ ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന കാര്യം കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രമെ തീരുമാനിക്കാന്‍ സാധിക്കു എന്നതാണ് വിദഗ്ധോപദേശം. നേരത്തെ എന്‍എച്ച്എസ് നായകളെ ഉപയോഗിച്ച് നടത്തിയ ക്യാന്‍സര്‍ നിര്‍ണയത്തില്‍ 90 ശതമാനം നിഗമനങ്ങളും ശരിയാണെന്ന് കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല