ബ്രിട്ടീഷ് എയര്‍പോര്‍ട്ടുകളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍നിന്ന് എന്ത് സാധനം വാങ്ങിയാലും ബോര്‍ഡിംഗ് കാര്‍ഡ് ചോദിക്കുന്നത് എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ ? നമുക്ക് ഡിസ്‌ക്കൗണ്ട് ലഭിക്കാനുള്ള മാനദണ്ഡം, സുരക്ഷാ മുന്നൊരുക്കം ഇങ്ങനെയൊക്കെയാകും ആളുകള്‍ കരുതുന്നുണ്ടാകുന്നത്. എന്നാല്‍, സംഭവം അതൊന്നുമല്ല.
ഷോപ്പ് ഉടമകള്‍ക്ക് ബോര്‍ഡിംഗ് പാസ് ഉണ്ടെങ്കില്‍ ടാക്‌സ് കൊടുക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ഉപയോക്താക്കള്‍ക്ക് നല്‍കുകയും വേണ്ട്. കടയുടമകള്‍ക്ക് ഓരോ ഉത്പന്നത്തിലും ഇരട്ടിയോളം ലാഭം.
യൂറോപ്യന്‍ യൂണിയന് പുറത്തേക്കുള്ള സ്ഥലത്തേക്ക് സാധനം കൊണ്ടു പോകുകയാണെങ്കില്‍ വാറ്റില്ല, ഷോപ്പുടമകള്‍ക്ക് ബോര്‍ഡിംഗ് കാര്‍ഡിന്റെ സ്‌കാന്‍ഡ് കോപ്പി സൂക്ഷിച്ചാല്‍ നികുതി കൊടുക്കേണ്ടതില്ല. ഇവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ഉപയോക്താവിന് കൈമാറണമെന്ന് നിര്‍ബന്ധവുമില്ല. അതായത് ഉത്പന്നത്തിന്റെ വില കുറയ്ക്കണമെന്ന് നിര്‍ബന്ധമില്ല.
ഉദാഹരണത്തിന് നിവിയ സണ്‍ സ്‌പ്രേയ്ക്ക് ഹൈ സ്ട്രീറ്റില്‍ വില എട്ട് പൗണ്ടാണ് – ഇതേ വില തന്നെയാണ് എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലും ഉപയോഗിക്കുന്നത്. അതായത് നികുതിയില്‍ ലഭിക്കുന്ന കുറവിന്റെ പ്രയോജനം ലഭിക്കുന്നത് ഉപയോക്താവിനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല