1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2015

2014ന്റെ തുടക്കത്തില്‍ ഇന്ത്യയിലുണ്ടായിരുന്നത്ര തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം അവസാനിച്ചപ്പോള്‍ ഉണ്ടായിരുന്നില്ല. 0.23 ശതമാനം തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ലിങ്ക്ഡിന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ലിങ്ക്ഡിന്‍ ട്രാക്ക് ചെയ്ത് കൊണ്ടിരുന്ന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായത് ഇന്ത്യയിലാണ്. തൊഴില്‍ തേടി പ്രൊഫഷണലുകള്‍ അന്യ നാടുകളിലേക്ക് ചേക്കേറിയതാണ് ഇന്ത്യയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്ന് പഠനം പറയുന്നു.

എന്‍ഡിഎ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മേല്‍നോട്ടത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ഉള്‍പ്പെടെ നടപ്പാക്കുന്നതിനിടെ പുറത്തുവരുന്ന ഈ വാര്‍ത്തകള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. നരേന്ദ്ര മോഡിയുടെ ഭരണം ജോലി തേടി വിദേശത്തേക്ക് പോകുന്ന ആളുകളുടെ എണ്ണത്തില്‍ എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ എന്ന് അറിയണമെങ്കില്‍ ലിങ്ക്ഡിന്‍ അടുത്ത ഒരു പഠനം കൂടി നടത്തണം.

 

ജോലിക്കായി ഇന്ത്യ ഉപേക്ഷിച്ചവരില്‍ പകുതിയോളം ആളുകള്‍ ചെന്നു പറ്റിയത് ടെക്ക്‌നോളജിയുമായി ബന്ധപ്പെട്ട മേഖലയിലാണ്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ചേക്കേറിയത് യുഎസിലേക്കും. കര്‍ശനമായ വീസാ വ്യവസ്ഥകള്‍ നിലവിലുള്ള രാജ്യമായിട്ട് കൂടി യുഎസിവലേക്കാണ് 38 ശതമാനം ആളുകള്‍ കുടിയേറി പാര്‍ത്തത്.

ലിങ്ക്ഡിന്‍ നടത്തിയ പഠനത്തില്‍ ഏറ്റവും അധികം മൈഗ്രൈഷന്‍ ആക്ടിവിറ്റികള്‍ നടന്നത് ഈ രാജ്യങ്ങളിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.