1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2015

എന്‍എച്ച്എസ് സേവനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചു വരുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഔദ്യോഗിക കണക്കുകള്‍. എമര്‍ജന്‍സി ആംബുലന്‍സ് കോള്‍ ഔട്ട്‌സ്, ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി അഡ്മിഷന്‍, എമര്‍ജന്‍സി അഡ്മിഷന്‍, ഡയഗ്നോസ്റ്റിക് ടെസ്റ്റ്, ചികിത്സ എന്നീ മേഖലകളിലാണ് എന്‍എച്ച്എസിന് ഓടിയെത്താന്‍ സാധിക്കാത്ത തരത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത്.

ചില നിര്‍ണായകമായ ലക്ഷ്യപ്രാപ്തിയിലേക്ക് എത്താന്‍ എന്‍എച്ച്എസിന് ഇന്നും സാധിച്ചിട്ടില്ല. അര്‍ബുദ ചികിത്സ, ആംബുലന്‍സ് റെസ്‌പോണ്‍സ് ടൈം, എആന്‍ഡ്ഇ വെയ്റ്റിംഗ് ടൈം എന്നിവയാണത്. എന്‍എച്ച്എസ് സേവനങ്ങള്‍ ആവശ്യമായിട്ടുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഒരു തുടര്‍ പ്രക്രിയയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വിവിധ തരം സേവനങ്ങളെ ക്രോഡീകരിച്ച ശേഷം ഇതാദ്യമായിട്ടാണ് എന്‍എച്ച്എസ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിടുന്നത്. ക്യാന്‍സര്‍ ട്രീറ്റ്‌മെന്റുകള്‍ക്കായി എന്‍എച്ച്എസ് വെച്ചിരിക്കുന്ന ടാര്‍ഗെറ്റിലേക്ക് എത്താന്‍ ഇനിയും സാധിച്ചിട്ടില്ല. ക്യാന്‍സര്‍ രോഗികളുടെ അതിജീവനത്തിന്റെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന ബ്രിട്ടണ് ഈ പരതസ്ഥിതി തുടര്‍ന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.