നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ അദ്ദേഹം അബു ദാബിയിലെ ഷെയ്ഖ് സയിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കും. യുഎഇയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയും ലോകത്തിലെ മൂന്നാമത്തെ വലിയ മുസ്ലീം പള്ളിയുമാണിത്. മോഡിയുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം അതായത് ഓഗസ്റ്റ് 17നായിരിക്കും അദ്ദേഹം ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുക.
ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി സംവദിക്കാന്‍ സമയം കണ്ടെത്തുന്ന മോഡി അബു ദാബി സിറ്റിയില്‍ 26,000 തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാംപും സന്ദര്‍ശിക്കും. ഹോട്ടലുകളിലും ഇന്‍ഡസ്ട്രി കമ്പനികളിലും ജോലി ചെയ്യുന്ന ആളുകളാണ് ഇവിടെ താമസിക്കുന്നത്.
യുഎഇയിലുള്ള 2.6 മില്യണ്‍ ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ളത് ബീഹാറില്‍നിന്നാണ്. യുഎഇയിലെ ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ മുസ്ലീംങ്ങളുമാണ്. ഇന്ത്യയുടെ 34 വര്‍ഷ ചരിത്രത്തിനിടെ ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നത്. തന്റെ സന്ദര്‍ശനം ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല