സ്വന്തം ലേഖകന്‍: 2018 ല്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ തീവണ്ടിയോടും, ജിസിസി റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു. 2018 ഗള്‍ഫ് റയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഖത്തര്‍ ഗതാഗതവകുപ്പ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനായി ജി.സി.സി. റെയില്‍വേ അതോറിറ്റി രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി. ഗതാഗതമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജി.സി.സി. റെയില്‍ അതോറിറ്റി രൂപവത് കരിക്കുന്നതിനുള്ള സാധ്യതാപഠനത്തിന് കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും. ബജറ്റിനും മന്ത്രിമാരുടെ സംയുക്തയോഗം അനുമതി നല്‍കി. ഒരുവര്‍ഷത്തിനുള്ളില്‍ കണ്‍സള്‍ട്ടന്‍സി പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കണ്‍സള്‍ട്ടന്‍സിയോട് നിര്‍ദേശിക്കും. ദോഹ മെട്രോ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ഖത്തര്‍ റെയില്‍ പ്രോജക്ട് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ അലി അല്‍ മാലിക് യോഗത്തില്‍ വിശദീകരിച്ചു.
ജി.സി.സി. രാജ്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള റെയില്‍പ്പാത വരുന്നതോടെ രാജ്യങ്ങള്‍ തമ്മിലുള്ള സംസ്‌കാരങ്ങളുടെ കൈമാറ്റം സാധ്യമാകുകയും യാത്രാ സ്വാതന്ത്ര്യം കൂടുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2003 ലാണ് ആദ്യമായി ജി.സി.സി. രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പ്പാതയെ സംബന്ധിച്ചുള്ള ആശയം സജീവമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല