സ്വന്തം ലേഖകന്‍: നേപ്പാളില്‍ ബിദ്യാദേവി ഭണ്ഡാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ്. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണിഫൈഡ് മാര്‍ക്‌സിസ്റ്റ്–ലെനിനിസ്റ്റ്) വൈസ് പ്രസിഡന്റായ ബിദ്യാദേവി നേപ്പാളി കോണ്‍ഗ്രസ് നേതാവ് കുല്‍ ബഹാദൂര്‍ ഗുരുങ്ങിനെ നൂറിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മദന്‍കുമാര്‍ ഭണ്ഡാരിയുടെ ഭാര്യയാണ് ബിദ്യാദേവി.
ആകെ 549 വോട്ടുകളില്‍ 327 വോട്ടുകളാണ് നേടിയത്. 214 വോട്ടുകള്‍ ഗുരുങ്ങിനു ലഭിച്ചു. മതേതര റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് പുതിയ ഭരണഘടന കഴിഞ്ഞ സെപ്റ്റംബര്‍ 20ന് ആണ് നേപ്പാളില്‍ നിലവില്‍വന്നത്. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ച് ഒരുമാസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നാണു ഭരണഘടനാ വ്യവസ്ഥ.
സിപിഎന്‍–യുഎന്‍എല്ലിനെ പിന്തുണയ്ക്കുന്ന 12 കക്ഷികളുടെയും പിന്തുണ ഭണ്ഡാരിക്കു ലഭിച്ചു. നേപ്പാളി കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമാണ് ഗുരുങ്ങിനെ പിന്തുണച്ചത്. 2008ല്‍ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാം ഭരണ്‍ യാദവിന്റെ പിന്‍ഗാമിയായിട്ടാണ് വിദ്യാദേവി സ്ഥാനമേല്‍ക്കുന്നത്.
1979 ല്‍ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് ഭണ്ഡാരി രാഷ്ട്രീയത്തില്‍ സജീവമായത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ (സിപിഎന്‍–എംഎല്‍) ചേര്‍ന്നു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രശസ്തനായ നേതാവ് മദന്‍ കുമാര്‍ ഭണ്ഡാരിയെ വിവാഹം ചെയ്ത ഭണ്ഡാരി 1993 ല്‍ ഭര്‍ത്തന്വിന്റെ അപകട മരണത്തോടെ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല